സൂട്‌കേസിൽ അസ്ഥികൂടം: എല്ലുകളിൽ ഇംഗ്ലീഷ് അക്ഷരങ്ങൾ, ബാഗിൽ കത്രിക; മെഡിക്കൽ പഠനത്തിന് ഉപയോഗിച്ചതെന്ന് സംശയം
കൊല്ലം: കൊല്ലത്ത് സെൻ്റ് തോമസ് സിഎസ്ഐ പള്ളി (ഇംഗ്ലീഷ് പള്ളി) വളപ്പിൽ സൂട്‌കേസിനുള്ളിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ അസ്ഥികൂടം മെഡിക്കൽ പഠനത്തിന് ഉപയോഗിച്ചതെന്ന് സംശയം. സെമിത്തേരിക്ക് സമീപം കണ്ടെത്തിയ അസ്ഥികൂടം ആരെങ്കിലും പെട്ടിയിലാക്കി ഉപേക്ഷിച്ചതാകാനാണ് സാധ്യതയെന്ന് സിറ്റി പൊലീസ് കമ്മീഷണർ കിരൺ നാരായണൻ പറഞ്ഞു. ദ്രവിച്ചു തുടങ്ങിയ അവസ്ഥയിലാണ് അസ്ഥികൂടം. മനുഷ്യൻ്റെ അസ്ഥികൂടമാണ്. എന്നാൽ എല്ലാ അസ്ഥികളും ഉണ്ടായിരുന്നില്ല.
إرسال تعليق