Join News @ Iritty Whats App Group

ഇന്ത്യ ഒരു സ്വാഭാവിക മതേതര രാഷ്ട്രമാണ്; ഹിന്ദുക്കള്‍ക്ക് ഭീഷണി ഇടതുപക്ഷവും ലിബറലുകളുമെന്ന് ഹിമന്ദ ബിശ്വ ശര്‍മ

ഹിന്ദുക്കള്‍ക്ക് ഏറ്റവും വലിയ ഭീഷണി ഇടതുപക്ഷവും ലിബറലുകളുമാണെന്ന് അസം മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ഹിമന്ദ ബിശ്വ ശര്‍മ. ഹിന്ദുക്കളെ ദുര്‍ബലപ്പെടുത്തുന്നത് സ്വന്തം സമൂഹത്തിനുള്ളില്‍ തന്നെയുള്ളവരാണെന്നും ഹിമന്ദ ബിശ്വ ശര്‍മ പറഞ്ഞു. മുസ്ലീങ്ങളോ ക്രിസ്ത്യാനികളോ ഹിന്ദുക്കള്‍ക്ക് ഭീഷണിയല്ലെന്നും ഹിമന്ദ ബിശ്വ ശര്‍മ കൂട്ടിച്ചേര്‍ത്തു.

പശ്ചിമബംഗാളില്‍ ഹിന്ദുക്കള്‍ ദുര്‍ബലപ്പെടുന്നതിന് കാരണം ഈ പശ്ചാത്തലമുള്ള മമത ബാനര്‍ജിയാണ്. ഇന്ത്യന്‍ സംസ്‌കാരത്തിന് 5000 വര്‍ഷത്തിലേറെ പഴക്കമുണ്ടെന്ന് ഓര്‍ക്കണം. 1947-ല്‍ രാജ്യം സ്വാതന്ത്ര്യം നേടിയതോടെ അത് ഉണ്ടായതല്ല അതെന്നും അസം മുഖ്യമന്ത്രി പറഞ്ഞു.

ഇന്ത്യ ഒരു സ്വാഭാവിക മതേതര രാഷ്ട്രമാണ്. സഹിഷ്ണുതയുടെയും സാഹോദര്യത്തിന്റെയും ഗുണങ്ങള്‍ നമ്മെ ആരും പഠിപ്പിക്കേണ്ടതില്ല. രാഹുല്‍ ഗാന്ധിയോ മമത ബാനര്‍ജിയോ ഹിന്ദുക്കള്‍ ഇല്ലാതാകുമെന്ന് കരുതുന്നുവെങ്കില്‍, അവര്‍ അറിയണം, ഹിന്ദുക്കള്‍ എപ്പോഴും നിലനില്‍ക്കുമെന്നും ഹിമന്ദ ബിശ്വ ശര്‍മ ആരോപിച്ചു.

Post a Comment

Previous Post Next Post
Join Our Whats App Group