ഇരിട്ടി: മൂന്നു വയസുള്ള പിടിയാന സ്ഫോടക വസ്തു കടിച്ചതിനെ തുടർന്ന് ഗുരുതരമായി പരിക്കേറ്റ് ചരിഞ്ഞതിന്‍റെ പശ്ചാത്തലത്തില്‍ ആറളം ഫാം മേഖലയില്‍ ബോംബ് സ്ക്വാഡും വനംവകുപ്പും സംയുക്ത പരിശോധന തുടങ്ങി.
ഫാം മേഖലയില്‍ നിന്നാകാം പന്നിപടക്കം പോലുള്ള സ്ഫോടക വസ്തു ഭക്ഷണമാണെന്നു കരുതി ആന കടിച്ചതെന്നാണ് കരുതുന്നത്. സ്ഫോടത്തില്‍ ആനയുടെ താടിയെല്ല് ഉള്‍പ്പടെ തകർന്നിരുന്നു. സമാന വസ്തുക്കള്‍ ഇനിയുമുണ്ടായേക്കാമെന്ന നിഗമനത്തിലാണ് പരിശോധന.
51 അംഗ പോലീസ്-വനപാലക സംഘമാണ് തെരച്ചില്‍ നടത്തുന്നത്. ഫാം ഒന്ന്, മൂന്ന് , ആറ് ബ്ലോക്കുകളില്‍ ഇന്നലെ വിശദമായ പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്തിയില്ല. കണ്ണൂർ റൂറല്‍ പോലീസിന്‍റെ ബോംബ് ഡിറ്റക്‌ഷൻ ആൻഡ് ഡിസ്പോസല്‍ സ്‌ക്വാഡിന്‍റെ സഹായത്തോടെ തളിപ്പറമ്ബ് റേഞ്ചർ സനൂപ് കൃഷണൻ, ആർആർടി ഡപ്യൂട്ടി റേഞ്ചർമാരായ എം.ഷൈനികുമാർ, കെ.ഷാജീവ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം മൂന്ന് വിഭാഗങ്ങളായാണ് തെരച്ചില്‍ നടത്തുന്നത്. ഇന്നലെ രാവിലെ ആരംഭിച്ച തെരച്ചില്‍ ഉച്ച കഴിഞ്ഞ് രണ്ടു വരെ നീണ്ടു.
ഇന്നും തെരച്ചില്‍ തുടരും. സ്ഫോടക വസ്തു കടിച്ച് പരിക്കേറ്റ് ചരിഞ്ഞത് അന്വേഷിക്കാൻ. കണ്ണൂർ ഡിഎഫ്‌ഒ പി.വൈശാഖിന്‍റെ നേതൃത്വത്തില്‍ 11 അംഗ സംഘത്തെയാണ് നോർത്തേണ്‍ സർക്കില്‍ ചീഫ് ഫോറസ്‌റ്റ് കണ്‍സർവേറ്റർ കെ.എസ്.ദീപ നിയോഗിച്ചിരിക്കുന്നത്.
إرسال تعليق