Join News @ Iritty Whats App Group

തിരുവനന്തപുരം നഗരത്തിൽ കത്തി കാട്ടി ഭീഷണിപ്പെടുത്തി മാല കവർന്നു; യുവതിയും സുഹൃത്തുക്കളായ 2 യുവാക്കളും പിടിയിൽ

തിരുവനനന്തപുരം: തിരുവനന്തപുരം നഗരത്തിൽ കത്തി കാട്ടി ഭീഷണിപ്പെടുത്തി മോഷണം നടത്തിയ സംഭവത്തിൽ യുവതിയടക്കം മൂന്നു പേര്‍ പിടിയിലായി. തിരുവനന്തപുരം കരമനയിലാണ് വയോധിക സഹോദരിമാരെ വീട്ടിൽ കയറി കത്തി കാട്ടി ഭീഷണിപ്പെടുത്തി സ്വര്‍ണമാലകള്‍ കവര്‍ന്നത്. സംഭവത്തിൽ കോട്ടയ്ക്കകം പേരകം സ്വദേശികളായ അനീഷ്, അജിത്, ഇവരുടെ സുഹൃത്തായ കാര്‍ത്തിക എന്നിവരാണ് പിടിയിലായത്.



പ്രതികള്‍ ഇടവഴിയിലൂടെ നടന്നുപോകുന്ന സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പിടിയിലായത്. കവര്‍ച്ച നടന്ന നാലു മണിക്കൂറിനുള്ളിൽ തന്നെ കരമന പൊലീസും ഷാഡോ പൊലീസും ചേര്‍ന്ന് പ്രതികളെ പിടികൂടുകയായിരുന്നു. ഇന്നലെ രാത്രി വൈകിയാണ് സംഭവം. വീട്ടിൽ അതിക്രമിച്ചു കയറിയശേഷം കത്തി കാട്ടി വൃദ്ധ സഹോദരിമാരെ ഇവര്‍ ഭീഷണിപ്പെടുത്തി. തുടര്‍ന്ന് മാല കവര്‍ന്നെടുത്ത് സ്ഥലം വിടുകയായിരുന്നു.

Post a Comment

Previous Post Next Post
Join Our Whats App Group