Join News @ Iritty Whats App Group

എസ്‌ഡിപിഐക്കെതിരെ കടുപ്പിച്ച് ഇഡി: ദേശീയ-സംസ്ഥാന കമ്മിറ്റി ഓഫീസുകളടക്കം 12 ഇടത്ത് റെയ്‌ഡ്; അതീവ രഹസ്യ നീക്കം

എസ്‌ഡിപിഐക്കെതിരെ കടുപ്പിച്ച് ഇഡി: ദേശീയ-സംസ്ഥാന കമ്മിറ്റി ഓഫീസുകളടക്കം 12 ഇടത്ത് റെയ്‌ഡ്; അതീവ രഹസ്യ നീക്കം


ദില്ലി/തിരുവനന്തപുരം: എസ്‌ഡിപിഐയുമായി ബന്ധപ്പെട്ട് കേരളത്തിലെ സംസ്ഥാന കമ്മിറ്റി ഓഫീസടക്കം രാജ്യത്തെ 12 കേന്ദ്രങ്ങളിൽ ഇഡ‍ി റെയ്ഡ്. പാർട്ടിയുടെ ദേശീയ ആസ്ഥാനത്തും റെയ്‌ഡ് നടക്കുന്നുണ്ട്. എസ്ഡിപിഐ ദേശീയ അധ്യക്ഷൻ എം കെ ഫൈസിയുടെ അറസ്റ്റിന് പിന്നാലെയാണ് പരിശോധന. തിരുവനന്തപുരം പാളയത്തുള്ള സംസ്ഥാന കമ്മിറ്റി ഓഫീസിലാണ് പരിശോധന നടത്തുന്നത്. ദില്ലിയിലെ ദേശീയ ആസ്ഥാനത്തും പരിശോധന നടക്കുന്നുണ്ട്. ഒപ്പം മലപ്പുറം, ബെംഗളുരു, നന്ദ്യാൽ, താനെ, ചെന്നൈ, പകുർ, കൊൽക്കത്ത, ലഖ്‌നൗ, ജയ്‌പുർ എന്നിവിടങ്ങളിലും ആന്ധ്ര, ജാർഖണ്ഡ് സംസ്ഥാനങ്ങളിലും പരിശോധന നടക്കുന്നുണ്ട്. ലോക്കൽ പൊലീസിനെ പോലും അറിയിക്കാതെ ടാക്സി കാറുകളിലാണ് ഇഡി ഉദ്യോഗസ്ഥർ റെയ്‌ഡിനെത്തിയത്.

Post a Comment

Previous Post Next Post
Join Our Whats App Group