ഇരിട്ടി :ലഹരി നിർമ്മാർജ്ജനത്തിന് ശാശ്വത പരിഹാരം കണ്ടാതെ സർക്കാർ കാണിക്കുന്ന അനാസ്ഥയാണ് കേരളത്തിൽ ദൈനം ദിനമായി കാണുന്ന ലഹരി ഉപഭോക്താക്കളുടെ കൊലപാതകങ്ങളുടെ കാരണമെന്ന് യൂത്ത് ലീഗ് ആരോപിച്ചു.
മുസ്‌ലിം യൂത്ത് ലീഗ് ഇരിട്ടി മുനിസിപ്പൽ കമ്മിറ്റി നടത്തിയ ‘യുവത നിശബ്ദാരാകരുത്,
ലീഡേഴ്‌സ് ക്യാമ്പ് മുസ്‌ലിം യൂത്ത് ലീഗ് പേരാവൂർ നിയോജകമണ്ഡലം പ്രസിഡന്റ്
ഫവാസ് പുന്നാട് ഉത്ഘാടനം ചെയ്തു. മുനിസിപ്പൽ പ്രസിഡന്റ്
ശംസുദ്ധീൻ നരയൻപാറ ആദ്യക്ഷത വഹിച്ചു.
ആറളം കാട്ടാന ആക്രമണത്തിലെ സർക്കാർ നിസ്സാംഗതയിൽ പ്രതിഷേധിച്ചു നിയോജകമണ്ഡലം കമ്മിറ്റി വെള്ളിയാഴ്ച ഇരിട്ടി വൈൽഡ് ലൈഫ് ഓഫീസിലേക്ക് നടത്തുന്നമാർച്ച് വിജയിപ്പിക്കാനും ക്യാമ്പ് തീരുമാനിച്ചു
മുസ്‌ലിം ലീഗ് മുനിസിപ്പൽ പ്രസിഡന്റ് മാമുഞ്ഞി, വിപി റഷീദ്, അഷ്‌റഫ് ചാവശ്ശേരി,
യൂത്ത് ലീഗ് ഭാരവാഹികളായ ഹാരിസ് പെരിയത്തിൽ, പിവിസി സഹീർ, ഫിറോസ് മുരിക്കിഞ്ചേരി, മഹറൂഫ് മുണ്ടേരി, ഇകെ ശഫാഫ്,
പി ജാബിർ, വികെ മുനീർ. നിയാസ് വളോര, പികെ റാസിഖ്
തുടങ്ങിയവർ സംസാരിച്ചു
إرسال تعليق