ആതിരപ്പള്ളി: മസ്തകത്തില്‍ ആഴത്തില്‍ മുറവേറ്റ കാട്ടുകൊമ്പനെ മയക്കുവെടിവെച്ചു. ആന വെടിയേറ്റു വീണതിനെ തുടര്‍ന്ന് അടുത്ത ഒരു മണിക്കൂര്‍ നിര്‍ണ്ണായകം. കൊമ്പന് സമീപം കുങ്കിയാനകളെത്തി. ആനയുടെ ആരോഗ്യനിലയില്‍ ആശങ്കയുണ്ട്് ചികിത്സയ്ക്കായി കോടനാട്ടേക്ക് കൊണ്ടുപോകും. പക്ഷേ ആനയെ ഉയര്‍ത്തുന്നത് ദൗത്യസംഘത്തിന് വലിയ വെല്ലുവിളിയാണ്.
ആനയെ മയക്കുവെടിവെയ്ക്കാനുള്ള ദൗത്യം ഇന്ന് പുലര്‍ച്ചെ അഞ്ച് മണിയോടെ ആരംഭിച്ചിരുന്നു. ആറേ മുക്കാലോടെയാണ് ആനയെ ലൊക്കേറ്റ് ചെയ്തത്. തുടര്‍ന്ന് അരുണ്‍സഖറിയയും കൂട്ടരും വെറ്റിലപ്പാറയിലെ പതിനാലാം ബ്ലോക്കില്‍ ആന ഉണ്ടായിരുന്ന സ്ഥലത്തേക്ക് എത്തുകയായിരുന്നു. കഴിഞ്ഞ മാസമായിരുന്നു മസ്തകത്തില്‍ പരിക്കേറ്റ നിലയില്‍ ആനയെ വനത്തിനുള്ളില്‍ കണ്ടെത്തിയത്.
മറ്റ് ആനകളുമായുള്ള സംഘര്‍ഷത്തില്‍ പറ്റിയതാകാം മുറിവ് എന്നാണ് നിഗമനം. മുറിവ് മസ്തകത്തിലായത് പരിഗണിച്ച് വിദഗ്ധ സംഘത്തിന്റെ പരിശോധനയ്ക്ക് കാട്ടാനയെ വിധേയമാക്കിയിരുന്നു. മുറിവേറ്റ ആനയുടെ ആരോഗ്യം അല്‍പം മോശമാണെന്ന് കഴിഞ്ഞ ദിവസം ഡോക്ടര്‍ അരുണ്‍ സക്കറിയ വ്യക്തമാക്കിയിരുന്നു. ആനയുടെ മസ്തകത്തിലെ മുറിവ് ദിനംപ്രതി വലുതായി വരുന്നതായിട്ടാണ് വിദഗ്ദ്ധര്‍ പറയുന്നത്.
إرسال تعليق