Join News @ Iritty Whats App Group

നാടുകടത്തൽ ന്യായീകരിച്ച് വിദേശകാര്യ സെക്രട്ടറി; തിരിച്ചയക്കുന്നവരോട് മോശം പെരുമാറ്റം പാടില്ലെന്ന് അറിയിക്കും


ഇന്ത്യക്കാരുടെ നാടുകടത്തലിനെ ന്യായീകരിച്ച് വിദേശകാര്യ സെക്രട്ടറി വിക്രം മിർസി. നാടുകടത്തൽ നടപ്പാക്കുന്നത് മാർഗ്ഗനിർദ്ദേശങ്ങൾ പ്രകാരമാണ്. തിരിച്ചയക്കുന്നവരോട് മോശം പെരുമാറ്റം പാടില്ലെന്ന് അമേരിക്കയെ അറിയിക്കും. സൈനിക വിമാനം ഇറങ്ങാൻ അനുമതി നൽകിയത് നിലവിലെ ചട്ടപ്രകാരമെന്നും വിദേശകാര്യ സെക്രട്ടറി പറഞ്ഞു.

അമേരിക്കയെ ഇന്ത്യക്കാരോടുള്ള മോശം പെരുമാറ്റത്തിൽ ആശങ്ക അറിയിക്കുമെന്ന് വിദേശകാര്യ സെക്രട്ടറി പറഞ്ഞു. അമേരിക്ക 487 പേരെ കൂടി തിരിച്ചയക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ഇതിൽ 298 പേരുടെ വിവരം ഇന്ത്യയ്ക്ക് കൈമാറി. ഇപ്പോൾ നടപ്പാക്കുന്നത് ദേശീയ സുരക്ഷയുടെ ഭാഗമായ ഓപ്പറേഷൻ എന്നാണ് അമേരിക്ക അറിയിച്ചത്. അതുകൊണ്ടാണ് സൈനിക വിമാനം ഉപയോഗിച്ചത്. ബദൽ മാർഗ്ഗങ്ങൾ അമേരിക്കയുമായി ചർച്ച ചെയ്യും. എത്ര ഇന്ത്യൻ അനധികൃത കുടിയേറ്റക്കാരുണ്ട് എന്നതിൽ കൃത്യമായ വിവരമില്ലെന്നും വിദേശകാര്യ സെക്രട്ടറി വിക്രം മിർസി പറഞ്ഞു.

അതേസമയം, കഴിഞ്ഞ 15 വർഷത്തിനിടെ അമേരിക്കയിൽ നിന്ന് നാടുകടത്തപ്പെട്ട ഇന്ത്യക്കാരുടെ കണക്ക് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ പുറത്തുവിട്ടിരുന്നു. യുഎസ് ആദ്യമായല്ല ഇന്ത്യക്കാരെ തിരിച്ചയക്കുന്നതെന്ന് മന്ത്രി പറഞ്ഞു.

Post a Comment

Previous Post Next Post
Join Our Whats App Group