ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യ ഫലസൂചനകളില്‍ ബിജെപിയുടെ വന്‍ കുതിപ്പ്. 31 സീറ്റുകളിലാണ് ബിജെപി സ്ഥാനാര്‍ത്ഥികള്‍ മുന്നേറുന്നത്. 12 സീറ്റുകളില്‍ എഎപിയാണ് മുന്നേറുന്നത്. കോണ്‍ഗ്രസിന് ഒരു സീറ്റുകളില്‍ മാത്രമാണ് മുന്നേറാനായത്. ഡല്‍ഹിയില്‍ 70 മണ്ഡലങ്ങളിലായി 699 സ്ഥാനാര്‍ത്ഥികളാണ് ഇത്തവണ മത്സര രംഗത്തുള്ളത്. എക്‌സിറ്റ്‌പോള്‍ പ്രവചനങ്ങള്‍ നല്‍കിയ ആത്മവിശ്വാസത്തിലാണ് ബിജെപി. എന്നാല്‍ എക്‌സിറ്റ് പോള്‍ പ്രവചനങ്ങള്‍ പൂര്‍ണമായും തള്ളുന്ന നിലപാടാണ് എഎപിക്കുള്ളത്. കോണ്‍ഗ്രസ് എത്ര വോട്ട് നേടുമെന്നതും ഇത്തവണ നിര്‍ണായകമാകും.
ആംആദ്മിക്ക് കനത്ത തിരിച്ചടിയാണ് ലഭിച്ചിരിക്കുന്നത്. ഡല്‍ഹി മുന്‍ മുഖ്യമന്ത്രി അരവിന്ദ് കേജരിവാളും മുഖ്യമന്ത്രി അതിഷി മര്‍ലേനയും മുന്‍ മന്ത്രിയായിരുന്ന മനീഷ് സിസോദിയും പിന്നിലാണ്. വോട്ടെണ്ണല്‍ ആരംഭിച്ചപ്പോള്‍ മുതല്‍ കേജരിവാള്‍ പിന്നിലാണ്. ആകെ 19 കൗണ്ടിംഗ് സെന്ററുകളിലായാണ് വോട്ടെണ്ണുന്നത്.
ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ദേശീയ തലസ്ഥാനത്ത് സുരക്ഷശക്തമാക്കി. ഡല്‍ഹിയിലുടനീളം 19 വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ സ്ഥാപിച്ചിട്ടുണ്ടെന്നും ഓരോ കേന്ദ്രത്തിലേക്കും എഡിസിപിമാരെ നിയോഗിച്ചിട്ടുണ്ടെന്നും സ്പെഷ്യല്‍ കമ്മീഷണര്‍ ഓഫ് പോലീസ് (സിപി), സ്റ്റേറ്റ് പോലീസ് നോഡല്‍ ഓഫീസര്‍ (എസ്പിഎന്‍ഒ) ദേവേഷ് ചന്ദ്ര ശ്രീവാസ്തവ അറിയിച്ചു.
ഡല്‍ഹിയില്‍ 19 വോട്ടെണ്ണല്‍ കേന്ദ്രങ്ങളുണ്ട്. ഓരോ കേന്ദ്രത്തിന്റെയും ചുമതലയ്ക്ക് എഡിസിപിമാരെ നിയോഗിച്ചിട്ടുണ്ട്. 19 വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലായി 38 കമ്പനി സിഎപിഎഫിനെ വിന്യസിച്ചിട്ടുണ്ട്. സ്ഥാനാര്‍ഥികളുമായും ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുമായും ലോക്കല്‍ പോലീസ് ഏകോപിപ്പിച്ച് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് പത്രസമ്മേളനത്തില്‍ ദേവേഷ് ചന്ദ്ര ശ്രീവാസ്തവ പറഞ്ഞു.
ഓരോ വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ നിന്നും 100 മീറ്റര്‍ അകലെ ബാരിക്കേഡുകള്‍ സ്ഥാപിക്കും. കര്‍ശനമായ സുരക്ഷാ പരിശോധനകള്‍ക്ക് ശേഷം അംഗീകൃത വ്യക്തികളെ മാത്രം പ്രവേശിക്കാന്‍ അനുവദിക്കും.
എല്ലാ വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലും ഫ്രെയിം മെറ്റല്‍ ഡിറ്റക്ടറുകള്‍, ഹാന്‍ഡ്-ഹെല്‍ഡ് മെറ്റല്‍ ഡിറ്റക്ടറുകള്‍, എക്സ്-റേ ബാഗേജ് സ്‌കാനറുകള്‍ എന്നിവ സജ്ജീകരിച്ചിട്ടുണ്ട്. ഓരോ വോട്ടെണ്ണല്‍ കേന്ദ്രത്തിലും സെന്‍ട്രല്‍ ആം പോലീസ് ഫോഴ്സിന്റെ രണ്ട് കമ്ബനികളെ വിന്യസിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Post a Comment