പാല്‍ചൂരം: പാല്‍ചുരത്ത് കാറിന് തീപിടിച്ച് കാർ പൂർണമായും കത്തിനശിച്ചു. വയനാട്ടില്‍ നിന്ന് കൊട്ടിയൂർ ഭാഗത്തേക്കു വന്ന കാറിനാണ് തീപിടിച്ചത്.
പനമരം സ്വദേശികളുടേതാണു കാർ. ആർക്കും പരിക്കില്ല. പാല്‍ചുരം രണ്ടാംവളവിനു സമീപമായിരുന്നു സംഭവം. അഗ്നിശമനസേനയെത്തി തീയണച്ചു. പനമരം സ്വദേശി അജോ ആട്യാനായിലും ഭാര്യയും രണ്ടു മക്കളുമാണ് കാറിലുണ്ടായിരുന്നത്. ബോണറ്റില്‍ നിന്ന് പുക ഉയരുന്നത് കണ്ട് കാർ സൈഡാക്കി ഉടനെ എല്ലാവരും പുറത്തിറങ്ങുകയായിരുന്നു.
إرسال تعليق