ഇരിട്ടി: ഇരിട്ടി ടൗണില്‍ നിയന്ത്രണംവിട്ട കാർ നിർത്തിയിട്ട വാഹനത്തിന്‍റെ പിന്നിലിടിച്ചു. അപകടത്തില്‍ ആർക്കും പരിക്കില്ല.
ഇന്നലെ രാത്രി ഏഴോടെ ഇരിട്ടി മേലെ സ്റ്റാൻഡിലെ നേരംപോക്ക് കവലയക്ക് സമീപമായിരുന്നു അപകടം. മാടത്തില്‍ സ്വദേശി സഞ്ചരിച്ച കാർ ഇരിട്ടി നഗരസഭ മുൻ ചെയർമാൻ പി.പി. അശോകൻ സഞ്ചരിച്ച നിർത്തിയിട്ട കാറിനു പിന്നില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ഇരുവാഹനങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു.
إرسال تعليق