ഇരിട്ടി: ഇരിട്ടിയിലെ ആദ്യകാല പ്രസ് ഉടമ കോളിക്കടവ് ആറ്റുപുറത്ത് ഹൗസിൽ എ.വി.ജോൺ (68)അന്തരിച്ചു.നാൽപ്പതു വർഷത്തിലധികമായി ഇരിട്ടിയിൽ പ്രസ് നടത്തിപ്പുകാരനായിരുന്ന ജോൺ മേലേ സ്റ്റാൻ്റിൽ അൽഫോൻസ പ്രസ് ഉടമയായിരുന്നു. പിന്നീടത് സെൻ്റ് മേരീസ് എന്ന പേരിലും ദീർഘകാലം പ്രവർത്തിച്ചെങ്കിലും മൂന്നുവർഷം മുൻപ് അനാരോഗ്യത്തെ തുടർന്ന് അടച്ചു പൂട്ടി.
ഇരിട്ടിയിലെ പ്രിൻ്റിംങ്ങ് പ്രസ് നടത്തിപ്പുകാരിൽ പ്രധാനിയായിരുന്നു ജോൺ.
ഭാര്യ: പരേതയായ റോസമ്മ.
മക്കൾ: ജിജോ ജോൺ (യു.കെ), ജിബി ജോൺ (മാരുതി സർവീസ് സെൻ്റർ, ഇരിട്ടി )
മരുമക്കൾ: സൂര്യ ജിജോ (യു.കെ), നൈസിജിബി
സംസ്കാരം: തിങ്കളാഴ്ച്ച വൈകിട്ട് 3 മണിക്ക് എടൂർ സെൻ്റ് മേരീസ് പള്ളി സെമിത്തേരിയിൽ
إرسال تعليق