കൊച്ചി: കഴിഞ്ഞ പത്തു വര്‍ഷത്തിനിടെ സംസ്ഥാനത്ത് വന്യജീവി ആക്രമണത്തില്‍ മരിച്ച ആദിവാസികളുടെ എണ്ണം 126 പേര്‍. 2015 മുതല്‍ കഴിഞ്ഞ ഇന്നലെ വരെയുള്ള സര്‍ക്കാരിന്റെ കണക്കാണിത്. വയനാട്, ആറളം, നിലമ്പൂര്‍ എന്നിവിടങ്ങളിലായി ഈ വര്‍ഷം 7 ആദിവാസികളാണു കാട്ടാന ആക്രമണത്തില്‍ മരിച്ചത്.
വയനാട്ടിലാണ് ഏറ്റവും കൂടുതല്‍ മരണം -31, പാലക്കാട്-29, ഇടുക്കി, കണ്ണൂര്‍-12, തൃശൂര്‍, കാസര്‍ഗോഡ്-8, തിരുവനന്തപുരം-5, എറണാകുളം-2, കോഴിക്കോട്, പത്തനംതിട്ട, കൊല്ലം, കോട്ടയം-1 വീതം എന്നിങ്ങനെയാണു മരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്.
ഇതില്‍ മൂന്നെണ്ണമൊഴികെ ബാക്കിയെല്ലാം കാട്ടാന ആക്രമണത്തില്‍ മരിച്ചതാണ്. കഴിഞ്ഞ പത്തു വര്‍ഷത്തിനിടെ സംസ്ഥാനത്തു വന്യജീവി ആക്രമണത്തില്‍ മരിച്ച ആദിവാസി ഇതര വിഭാഗത്തില്‍പെട്ടവരുടെ എണ്ണം 858 ആണ്. ഇതോടെ ആകെ മരിച്ചവരുടെ എണ്ണം 984 ആണ്.
പാലക്കാട്-194, തൃശൂര്‍-133, മലപ്പുറം-83, കൊല്ലം-72, ആലപ്പുഴ-57, ഇടുക്കി-55, തിരുവനന്തപുരം-49, കോഴിക്കോട്-41, എറണാകുളം-39, പത്തനംതിട്ട-37, കാസര്‍കോഡ്-34, കോട്ടയം-33, വയനാട്- 22, കണ്ണൂര്‍- 9 എന്നിങ്ങനെയാണു കണക്ക്. എട്ടുപേര്‍ ഈ വര്‍ഷം മരിച്ചു.
കഴിഞ്ഞ ഡിസംബര്‍ വരെ 939 പേരുടെ ആശ്രിതര്‍ക്കു സര്‍ക്കാര്‍ ധനസഹായം നല്‍കി. 38 പേരുടെ അപേക്ഷകളില്‍ ഒമ്പതെണ്ണം നിരസിച്ചു. 29 പേരുടെ അപേക്ഷകള്‍ മതിയായ രേഖകള്‍ സമര്‍പ്പിക്കാത്തതിനാല്‍ മാറ്റിവച്ചിരിക്കുകയാണ്.
Post a Comment