പയ്യന്നൂർ: നൃത്തപരിപാടിക്കിടെ നർത്തകി ഹൃദയാഘാതം മൂലം മരിച്ചു. പയ്യന്നൂർ തെരുവിലെ പി.ടി. സുകുമാരന്‍റെ ഭാര്യ ജീജ സുകുമാരനാണ്(51) നൃത്തപരിപാടിക്കിടയില്‍ മരിച്ചത്.
ബുധനാഴ്ച രാത്രിയിലാണ് സംഭവം. മമ്ബലം ക്ഷേത്ര കളിയാട്ടത്തിന്‍റെ ഭാഗമായി വിവിധ സമുദായത്തിലെ വനിതകള്‍ ഒന്നര മാസത്തെ പരിശീലനത്തിന് ശേഷമായിരുന്നു ക്ഷേത്ര പരിസരത്ത് ഫ്യൂഷൻ ഡാൻസ് അവതരിപ്പിച്ചത്.
നൃത്തപരിപാടിയുടെ അവസാനമായപ്പോള്‍ തളർച്ച തോന്നിയ ജീജ അടുത്തുകണ്ട കസേരയിലേക്ക് ഇരുന്നെങ്കിലും ഉടൻ അബോധവസ്ഥയിലാകുകയായിരുന്നു. ഉടൻ പയ്യന്നൂർ സഹകരണ ആശുപത്രയിലും പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കല്‍ കോളജിലും എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സംസ്കാരം നടത്തി. കാഞ്ഞങ്ങാട് തെരുവത്ത് ലക്ഷ്മി നഗറിലെ പി. ജനാർദ്ദനൻ - ടി.കെ. രോഹിണി ദമ്ബതികളുടെ മകളാണ്.മക്കള്‍: സുകന്യ, ജിഷ്ണു. സഹോദരങ്ങള്‍: നിവേദിത (അംഗൻവാടി ജീവനക്കാരി), ജയരാജൻ (രാജ് റസിഡൻസി കാഞ്ഞങ്ങാട്), ജയദേവൻ.
Post a Comment