ന്യൂഡൽഹി: പുതിയ പാർലമെന്റ്മന്ദിരത്തിനു മുന്നിൽ തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവ് ചികിത്സയിലിരിക്കെ മരിച്ചു. ഉത്തർപ്രദേശ് ബാഗ്പത് സ്വദേശി ജിതേന്ദ്രയാണ് (26) മരിച്ചത്.
ബുധനാഴ്ചയാണ് ജിതേന്ദ്ര പെട്രോൾ ഒഴിച്ച് തീ കൊളുത്തിയത്. ഡൽഹിയിലെ ആർഎംഎൽ ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. നാട്ടിൽനിന്നു ബുധനാഴ്ച രാവിലെ പെട്രോളുമായി ഡൽഹിയിലെത്തിയ ജിതേന്ദ്ര പാർലമെന്റ് മന്ദിരത്തിലേക്ക് വന്നുവെന്നാണ് വിവരം. വൈകിട്ട് മൂന്നരയ്ക്കാണ് പാർലമെന്റ് മന്ദിരത്തിനു മുന്നിലെ റോഡിൽ ആത്മഹത്യയ്ക്ക് ശ്രമിച്ചത്.
ദേഹത്ത് പെട്രോൾ ഒഴിച്ച് തീകൊളുത്തി പാർലമെന്റിന് മുന്നിലേക്ക് ഓടിവരികയായിരുന്നു. പാർലമെന്റിന് സമീപമുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥരും നാട്ടുകാരും ചേർന്ന് തീ അണച്ചശേഷം ആശുപത്രിയിലെത്തിച്ചു. ഉത്തർപ്രദേശ് പോലീസ് തനിക്കെതിരേ രജിസ്റ്റർ കേസുകളിൽ കൃത്യമായി അന്വേഷണം നടത്തുന്നില്ലെന്നാണ് ഇയാൾ നൽകിയ മരണമൊഴി. 2021ൽ ബാഗ്പത്തിൽ റജിസ്റ്റർ ചെയ്ത മൂന്നു കേസുകളിൽ ജിതേന്ദ്ര പ്രതിയാണെന്നു ഡൽഹി പോലീസ് സ്ഥിരീകരിച്ചു.
إرسال تعليق