പാലക്കാടിന് പിന്നാലെ ചേലക്കര കോൺഗ്രസിലും പൊട്ടിത്തെറി. കോൺഗ്രസ് നേതാവ് എൻകെ സുധീർ പിവി അൻവർ നയിക്കുന്ന ഡിഎംകെയുടെ സ്ഥാനാർഥിയാകും. ഇന്നലെ രാത്രി അൻവറുമായി നടന്ന ചർച്ചയ്ക്കൊടുവിലാണ് ചേലക്കരയിൽ എൻകെ സുധീർ സ്ഥാനാർഥിത്വം പ്രഖ്യാപിച്ചത്.
ദളിത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി പദവും കെപിസിസി സെക്രട്ടറി പദവും ഉൾപ്പെടെ വഹിച്ചിട്ടുള്ള എൻകെ സുധീർ, എഐസിസി അംഗവും ആലത്തൂർ ലോക്‌സഭാ മണ്ഡലത്തിലെ മുൻ കോൺഗ്രസ് സ്ഥാനാർഥിയുമായിരുന്നു. സുധീർ തന്നെയാണ് താൻ മത്സരിക്കുന്ന വിവരം അറിയിച്ചിരിക്കുന്നത്. വ്യാഴാഴ്ച മണ്ഡലത്തിൽ പ്രചാരണം തുടങ്ങുമെന്നാണ് എൻകെ സുധീർ അറിയിച്ചത്.
ഇത്തവണ ചേലക്കരയിൽ കോൺഗ്രസ് തന്നെ സ്ഥാനാർഥിയാക്കുമെന്ന പ്രതീക്ഷയിലായിരുന്നു സുധീർ എന്നാണ് അറിയുന്നു. എന്നാൽ രമ്യാ ഹരിദാസിനെ സ്ഥാനാർഥിയായി പ്രഖ്യാപിച്ചതോടെയാണ് ഈ നീക്കമെന്ന് കരുതുന്നു.
Post a Comment