ലഖ്‌നൗ: ഭര്‍ത്താവിന്റെ ദീര്‍ഘായുസിനായി വ്രതംനോറ്റ യുവതി, വ്രതം പൂര്‍ത്തിയായതിനു പിന്നാലെ അദ്ദേഹത്തെ കൊലപ്പെടുത്തി. ഉത്തര്‍ പ്രദേശിലെ കൗസുംബി ജില്ലയിലെ ഇസ്മയില്‍പുര്‍ ഗ്രാമത്തിലാണു സംഭവം.
ശൈലേഷ് കുമാറി(32)നെയാണു ഭാര്യ സവിത വിഷം നല്‍കി കൊലപ്പെടുത്തിയത്. ഭര്‍ത്താവിന്റെ ദീര്‍ഘായുസിനായുള്ള പ്രാര്‍ഥനയും 'കര്‍വാ ചൗത്ത്' എന്ന വ്രതവുമാണു സവിത നടത്തിയത്. അതിനുള്ള ഒരുക്കങ്ങള്‍ക്ക് ശൈലേഷും കൂടി. ഞായറാഴ്ച വൈകിട്ടാണു വ്രതം അവസാനിച്ചത്.
അതിനു പിന്നാലെ അദ്ദേഹത്തിനു മറ്റൊരു സ്ത്രീയുമായി അവിഹിത ബന്ധമുണ്ടെന്നുള്ള സംശയത്തെത്തുടര്‍ന്നു വഴക്കായി. പിന്നീട്, പിണക്കം 'മറന്നു' സവിത ഭര്‍ത്താവിനെ ഭക്ഷണം കഴിക്കാന്‍ വിളിക്കുകയായിരുന്നു. ദമ്പതികള്‍ ഒരുമിച്ച് ഭക്ഷണം കഴിച്ചു.
പിന്നാലെ സവിത രഹസ്യമായി വീടുവിട്ടു. അസ്വസ്ഥതയുണ്ടായ ഷൈലേഷിനെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സവിത തന്റെ ഭക്ഷണത്തില്‍ വിഷം കലര്‍ത്തിയതാണെന്നു ശൈലേഷ് വ്യക്തമാക്കുന്ന വീഡിയോമൊഴി രേഖപ്പെടുത്തിയിട്ടുണ്ടെന്ന് അദ്ദേഹത്തിന്റെ സഹോദരന്‍ അഖിലേഷ് അറിയിച്ചു. സവിതയെ പിന്നീട് പോലീസ് അറസ്റ്റ് ചെയ്തു.
Post a Comment