Join News @ Iritty Whats App Group

അശ്വിനികുമാര്‍ വധക്കേസ്: വിധി വീണ്ടും മാറ്റി

ബസില്‍ യാത്ര ചെയ്യുകയായിരുന്ന ആർ.എസ്.എസ് നേതാവ് ഇരിട്ടി കീഴൂരിലെ അശ്വനി കുമാറിനെ (27) ബസ് തടഞ്ഞിട്ട് കുത്തികൊലപ്പെടുത്തിയ കേസിന്റെ വിധി 29 ലേക്ക് മാറ്റി.ഇന്നലെ കേസ് പരിഗണിച്ച ശേഷമാണ് ഒന്നാം അഡീഷണല്‍ ജില്ലാ സെഷൻസ് ജഡ്ജ് ഫിലിപ്പ് തോമസ് വിധി 29 ലേക്ക് മാറ്റിയത്. എൻ.ഡി.എഫ് പ്രവർത്തകരായിരുന്ന 14 പേരാണ് പ്രതി പട്ടികയിലുള്ളത്. 2005 മാർച്ച്‌ 10ന് രാവിലെ പത്തേകാല്‍ മണിക്ക് കണ്ണൂരില്‍ നിന്നും പേരാവൂരിലേക്ക് പോവുകയായിരുന്ന ബസില്‍ യാത്ര ചെയ്യുകയായിരുന്ന അശ്വനി കുമാറിനെ ഇരിട്ടി പഴയഞ്ചേരി മുക്കില്‍ വച്ച്‌ തടഞ്ഞിട്ട് ജീപ്പിലെത്തിയ പ്രതികള്‍ കുത്തി കൊലപ്പെടുത്തിയെന്നാണ് കേസ്. പാരലല്‍ കോളേജില്‍ അദ്ധ്യാപകനായിരുന്നു അശ്വിനി കുമാർ. മികച്ച പ്രഭാഷകനുമായിരുന്നു.


മയ്യിലെ കരിയാടൻ താഴത്ത് വീട്ടില്‍ നൂറുല്‍ അമീൻ (40), പി.കെ.അസീസ് (38), ചാവശ്ശേരിയിലെ ഷരീഫ മൻസിലില്‍ എം.വി. മർഷൂദ് (38), ശിവപുരത്തെ പുതിയ വീട്ടില്‍ പി.എം.സിറാജ് (38), ഉളിക്കലിലെ ഷാഹിദ മൻസിലില്‍ മാവിലകണ്ടി എം.കെ.യുനസ് (43), ശിവപുരം എ.പി.ഹൗസില്‍ സി.പി.ഉമ്മർ (40), ഉളിയിലെ രയരോൻ കരുവാൻ വളപ്പില്‍ ആർ.കെ.അലി (45), കൊവ്വമല്‍ നൗഫല്‍ (39), പായം സ്വദേശികളായ താനിയോട്ട് യാക്കൂബ് (42), സി.എം.വീട്ടില്‍ മുസ്തഫ (47), കീഴൂരിലെ വയ്യപ്പുറത്ത് ബഷീർ (49), ഇരിക്കൂർ സ്വദേശികളായ മുംതാസ് മൻസിലില്‍ കെ.ഷമ്മാസ് (35), കെ.ഷാനവാസ് (44), ബഷീർ (40) എന്നിവരാണ് വിചാരണ നേരിട്ടത്.


ക്രൈംബ്രാഞ്ച് ഓഫീസർമാരായ പി.കെ.മധുസൂദനൻ, കെ.സലീം, എം.ദാമോദരൻ, ഡി.സാലി, എം.സി.കുഞ്ഞുമൊയ്തീൻ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് കേസന്വേഷണം നടത്തിയത്. 2009 ജൂലായ് 31ന് കുറ്റപത്രം നല്‍കി. വിളക്കോട്ടെ മാവില വീട്ടില്‍ ലക്ഷ്മണന്റെ പരാതി പ്രകാരമാണ് കേസ്. പ്രോസിക്യൂഷന് വേണ്ടി മുൻ ജില്ലാ ഗവ. പ്ലീഡർ അഡ്വ. ബി.പി.ശശീന്ദ്രനാണ് ഹാജരാവുന്നത്‌.

Post a Comment

Previous Post Next Post
Join Our Whats App Group