Join News @ Iritty Whats App Group

തൃശ്ശൂരിലെ വിജയം പൂരം കലക്കി നേടിയത്,സിപിഎം ബിജെപി അവിശുദ്ധ ബന്ധം,മുഖ്യമന്ത്രി മറുപടി പറയണം: കുഞ്ഞാലിക്കുട്ടി



കോഴിക്കോട്: തൃശ്ശൂരിൽ ബിജെപിയുടെ വിജയം പൂരം കലക്കി നേടിയതെന്ന് മുസ്ലിം ലീഗ് നേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി ആരോപിച്ചു.ADGP തന്നെ സ്വകാര്യമായി RSS നേതാക്കളെ കണ്ടത് ഗൗരവകരമാണ്.പൂരം കേരളത്തിന്‍റെ അഭിമാനമാണ്.പൂരം കലക്കുക എന്നാൽ വിശ്വാസികളെ അപമാനിക്കലാണ്.വോട്ടു കിട്ടാൻ അതിനും മടിക്കില്ല എന്നതാണ് തൃശൂരിൽ കണ്ടത്.ഔദ്യോഗിക സംവിധാനം ദുരുപയോഗം ചെയ്തു.മുഖ്യമന്ത്രി ഇക്കാര്യത്തില്‍ മറുപടി പറയണം.ഇത് പൊതു സമൂഹത്തെ ബാധിക്കുന്ന വിഷയമാണെന്നും അദ്ദേഹം പറഞ്ഞു.

എല്ലാവരെയും എല്ലാക്കാലത്തും ഒരു പോലെ പറ്റിക്കാനാവില്ല.മതേതര സമൂഹത്തിന് ഞെട്ടലുണ്ടാക്കിയ സംഭവമാണ് തൃശ്ശൂരിലുണ്ടായത്.LDF ഉം ബിജെപിയും ജനങ്ങളെ പറ്റിക്കുകയാണ്.
സിപിഎമ്മും ബിജെപിയും ന്യൂനപക്ഷങ്ങളെയും ഭൂരിപക്ഷങ്ങളെയും വഞ്ചിച്ചു.വിശ്വാസികളായ ഹിന്ദുക്കളെ ആണ് തെരഞ്ഞെടുപ്പു വിജയിക്കാനായി വഞ്ചിച്ചത്.സിപിഎംഉം ബിജെപിയും തമ്മിൽ അവിശുദ്ധ ബന്ധമുണ്ട്.സിപിഎം ഒരേ സമയം ന്യുനപക്ഷ സംരക്ഷകരും മതേതര സംരക്ഷകരും ചമയുന്നുവെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു

Post a Comment

Previous Post Next Post
Join Our Whats App Group