Join News @ Iritty Whats App Group

തലശേരി ആസ്ഥാനമായി പുതിയ ജില്ല രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാരിന് നിവേദനം

തലശേരി ആസ്ഥാനമായി പുതിയ ജില്ല രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാരിന് നിവേദനം


ലശേരി ആസ്ഥാനമായി പുതിയ ജില്ല രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാരിന് നിവേദനം ലഭിച്ചു. മന്ത്രി സണ്ണി ജോസഫിനാണ് നിവേദനം ലഭിച്ചത്.

യുഡിഎഫ് തലശേരി മണ്ഡലം കമ്മിറ്റിയും ഐഎംഎയുമാണ് മന്ത്രിക്ക് കത്തയച്ചിരിക്കുന്നത്. കോഴിക്കോട്, കണ്ണൂർ ജില്ലകളെ വിഭജിച്ച്‌ തലശേരി ജില്ല രൂപീകരിക്കണമെന്നാണ് ആവശ്യം.

പുതിയ ജില്ല രൂപീകരിക്കുന്നതിലൂടെ കൂടുതല്‍ വികസനം എത്തുമെന്നാണ് കത്തില്‍ പറയുന്നത്. കണ്ണൂർ ജില്ലയിലെ തലശേരി, ഇരുട്ടി താലൂക്കുകളും കോഴിക്കോട് വടകര താലൂക്കും ചേർന്ന് പുതിയ ജില്ല വേണമെന്ന് പറയുന്നു. പേരാവൂർ, മട്ടന്നൂർ, കൂത്തുപ്പറമ്പ്., നാദാപുരം, വടകര തുടങ്ങിയ സ്ഥലങ്ങള്‍ ജില്ലാപരിധിയില്‍ വരണം. ഈ സ്ഥലങ്ങളിലായി 16 ലക്ഷം ജനങ്ങള്‍ താമസിക്കുന്നതായും വിശദമാക്കുന്നു.

പുതിയ സെൻസസ് പ്രകാരം തലശേരിയില്‍ മാത്രം പത്ത് ലക്ഷത്തിലധികം വരും ജനസംഖ്യ. ജില്ല അ‍ടിസ്ഥാനമാക്കിയുള്ള പല പദ്ധതികളും ആനുകൂല്യങ്ങളും തലശേരിക്ക് ലഭിക്കുന്നില്ലെന്ന് യുഡിഎഫ് നേതാവ് പറഞ്ഞു.

കോഴിക്കോടിന്റെയും കണ്ണൂരിന്റെയും ചില ഭാഗങ്ങള്‍ ഉള്‍പ്പെടുത്തി വടകര കേന്ദ്രീകരിച്ച്‌ ഒരു ജില്ല വേണമന്ന ആവശ്യം നേരത്തെ മുതല്‍ നിലനില്‍ക്കുന്നുണ്ട്. ഇതിനിടെയാണ് തലശേരി ആസ്ഥാനമായി ജില്ല വേണമെന്ന ആവശ്യവും ഉയരുന്നത്.

Post a Comment

Previous Post Next Post
Join Our Whats App Group