Join News @ Iritty Whats App Group

യു​വ​തി​യെ കൊ​ന്നു ഫ്രി​ഡ്ജി​ൽവ​ച്ച കേ​സ്; പ്ര​തി തൂ​ങ്ങി​ മ​രി​ച്ച​നി​ല​യി​ൽ


ബം​ഗ​ളൂ​രു: ബം​ഗ​ളൂ​രു​വി​ലെ അ​പ്പാ​ർ​ട്ട്മെ‌​ന്‍റി​ൽ യു​വ​തി​യെ കൊ​ല​പ്പെ​ടു​ത്തി മൃ​ത​ദേ​ഹം 50 ക​ഷ്ണ​ങ്ങ​ളാ​യി മു​റി​ച്ച് ഫ്രി​ഡ്ജി​ൽ സൂ​ക്ഷി​ച്ച കേ​സി​ലെ പ്ര​തി​യെ ഒ​ഡീ​ഷ​യി​ൽ ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ൽ ക​ണ്ടെ​ത്തി.

മു​ഖ്യ​പ്ര​തി​യെ​ന്നു സം​ശ​യി​ക്കു​ന്ന പ​ശ്ചി​മ​ബം​ഗാ​ൾ സ്വ​ദേ​ശി മു​ക്തി​രാ​ജ​ൻ പ്ര​താ​പ് റോ​യി​യെ​യാ​ണ് ഒ​ഡീ​ഷ​യി​ലെ ഭാ​ദ്രാ​ക് ജി​ല്ല​യി​ൽ​പ്പെ​ട്ട ഭു​നി​പു​ർ ഗ്രാ​മ​ത്തി​ലെ ശ്മ​ശാ​ന​ത്തോ​ടു ചേ​ർ​ന്നു​ള്ള മ​ര​ക്കൊ​ന്പി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

ബം​ഗ​ളൂ​രു​വി​ലെ മ​ല്ലേ​ശ്വ​ര​ത്ത് ഒ​റ്റ​മു​റി അ​പ്പാ​ർ​ട്ട്മെ​ന്‍റി​ൽ താ​മ​സി​ച്ചി​രു​ന്ന പ്ര​മു​ഖ മാ​ളി​ലെ ജീ​വ​ന​ക്കാ​രി ത്രി​പു​ര സ്വ​ദേ​ശി​നി മ​ഹാ​ല​ക്ഷ്മി(29)​യാ​ണു കൊ​ല്ല​പ്പെ​ട്ട​ത്.

ഭ​ർ​ത്താ​വു​മാ​യി പി​രി​ഞ്ഞ് കഴിയുകയായിരുന്നു മ​ഹാ​ല​ക്ഷ്മി. മു​ക്തി​രാ​ജ​നും മ​ഹാ​ല​ക്ഷ്മി​യും അ​ടു​പ്പ​ത്തി​ലാ​യി​രു​ന്നു. മ​ഹാ​ല​ക്ഷ്മി​ക്കു മ​റ്റൊ​രാ​ളു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്ന സം​ശ​യ​മാ​ണു കൃ​ത്യ​ത്തി​ലേ​ക്കു ന​യി​ച്ച​തെ​ന്നാ​ണ് പോ​ലീ​സ് ന​ൽ​കു​ന്ന സൂ​ച​ന.

Post a Comment

Previous Post Next Post
Join Our Whats App Group