Join News @ Iritty Whats App Group

ഗുണനിലവാര പരിശോധനയില്‍ പരാജയപ്പെട്ട് ജനപ്രിയ മരുന്നുകള്‍; പട്ടികയിൽ പാരസെറ്റമോൾ അടക്കം 48 മരുന്നുകൾ!

കേന്ദ്ര ഡ്രഗ്‌സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷന്‌റെ ഗുണനിലവാര പരിശോധനയില്‍ പരാജയപ്പെട്ട് രാജ്യത്തെ 50 ലധികം മരുന്നുകൾ. പാരസെറ്റമോള്‍ ടാബ് ലറ്റ്‌സ്‌ഐപി 500എംജി, കാല്‍സ്യം, വിറ്റാമിന്‍ ഡി3 സപ്ലിമെന്റുകള്‍, വിറ്റാമിന്‍ ബി കോംപ്ലക്സ്, പ്രമേഹ ഗുളികകള്‍, ബിപി ഗുളികകൾ, ആന്റി ആസിഡ് പാന്‍-ഡി തുടങ്ങി അവശ്യ മരുന്നുകളാണ് ഗുണനിലവാര പരിശോധനയില്‍ പരാജയപ്പെട്ടിരിക്കുന്നത്.

ഗുണനിലവാര പരിശോധനയില്‍ പരാജയപ്പെട്ട 48 മരുന്നുകളുടെ പേരുകൾ നോട്ട് ഓഫ് സ്റ്റാന്‍ഡേര്‍ഡ് ക്വാളിറ്റി (എന്‍എസ്‌ക്യു) പട്ടികയിൽ ഉൾപ്പെടുത്തി കേന്ദ്ര ഡ്രഗ്‌സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷൻ പ്രസിദ്ധീകരിച്ചിട്ടുണ്ട്. സംസ്ഥാന ഡ്രഗ് ഓഫീസര്‍മാര്‍ നടത്തുന്ന പ്രതിമാസ മരുന്ന് പരിശോധനയിലാണ് ‘എന്‍എസ്‌ക്യു അലേര്‍ട്ട്’ സൃഷ്ടിക്കുന്നത്.

https://cdsco.gov.in/opencms/opencms/system/modules/CDSCO.WEB/elements/download_file_division.jsp?num_id=MTIwMTA=

ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന മരുന്നുകളായ വിറ്റാമിന്‍ സി, ഡി3 ഗുളികള്‍, വിറ്റാമിന്‍ ബി കോംപ്ലക്‌സ്, വിറ്റാമിന്‍ സി സോഫ്റ്റ്‌ജെല്‍സ്, ആന്റി ആസിഡ് പാന്‍-ഡി, പാരസെറ്റമോള്‍ ടാബ് ലറ്റ്‌സ്‌ഐപി 500 എംജി, ആന്റി-ഡയബെറ്റിക് ഡ്രഗ് ഗ്ലിമെപിറൈഡ്, ഉയര്‍ന്ന രക്തസമ്മര്‍ദത്തിനുള്ള ടെല്‍മിസര്‍ട്ടന്‍ തുടങ്ങിയ മരുന്നുകൾ ‘എന്‍എസ്‌ക്യു’ പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്നു എന്നത് ഏറെ ഗൗരവതരമായ വിഷയമാണ്.

ഹെറ്ററോ ഡ്രഗ്സ്, ആല്‍കെം ലബോറട്ടറീസ്, ഹിന്ദുസ്ഥാന്‍ ആന്റിബയോട്ടിക്സ് ലിമിറ്റഡ് (എച്ച്എഎല്‍), കര്‍ണാടക ആന്റിബയോട്ടിക്സ് ആന്‍ഡ് ഫാര്‍മസ്യൂട്ടിക്കല്‍സ് ലിമിറ്റഡ്, മെഗ് ലൈഫ് സയന്‍സസ്, പ്യുവര്‍ ആന്‍ഡ് ക്യൂര്‍ ഹെല്‍ത്ത്കെയര്‍ തുടങ്ങിയവയാണ് ഈ മരുന്നുകള്‍ നിര്‍മിക്കുന്നത്.

ആമാശയ അണുബാധകള്‍ ചികിത്സിക്കാന്‍ വ്യാപകമായി ഉപയോഗിക്കുന്ന മരുന്നായ പിഎസ്‌യു, ഹിന്ദുസ്ഥാന്‍ ആന്റിബയോട്ടിക് ലിമിറ്റഡ് (എച്ച്എഎല്‍) നിര്‍മിക്കുന്ന മെട്രോണിഡാസോളും ഗുണനിലവാര പരിശോധനയില്‍ പരാജയപ്പെട്ടവയില്‍ പെടുന്നു. അതുപോലെ, ടോറന്റ് ഫാര്‍മസ്യൂട്ടിക്കല്‍സ് വിതരണം ചെയ്യുന്നതും ഉത്തരാഖണ്ഡ് ആസ്ഥാനമായുള്ള പ്യുവര്‍ ആന്‍ഡ് ക്യൂര്‍ ഹെല്‍ത്ത്കെയര്‍ നിര്‍മിച്ചതുമായ കാൽസ്യം, വിറ്റാമിന്‍ ഡി3 എന്നിവ അടങ്ങിയ ഷെല്‍കലും പരിശോധനയില്‍ വിജയിച്ചില്ല.

കൂടാതെ, കൊല്‍ക്കത്തയിലെ ഒരു ഡ്രഗ് ടെസ്റ്റിങ് ലാബ് അല്‍കെം ഹെല്‍ത്ത് സയന്‍സിന്റെ ആന്റിബയോട്ടിക്കുകളായ ക്ലാവം 625, പാന്‍ ഡി എന്നിവ വ്യാജമാണെന്ന് കണ്ടെത്തി. ഗുരുതരമായ ബാക്ടീരിയ അണുബാധയുള്ള കുട്ടികള്‍ക്കായി നിര്‍ദ്ദേശിക്കപ്പെട്ട ഹൈദരാബാദ് ആസ്ഥാനമായുള്ള ഹെറ്ററോയുടെ സെപോഡെം എക്‌സ്പി 50 ഡ്രൈ സസ്‌പെന്‍ഷന്‍ നിലവാരമില്ലാത്തതാണെന്ന് ഇതേ ലാബ് തിരിച്ചറിഞ്ഞിട്ടുണ്ട്. കര്‍ണാടക ആന്റിബയോട്ടിക്സ് ആന്‍ഡ് ഫാര്‍മസ്യൂട്ടിക്കല്‍സ് ലിമിറ്റഡിന്റെ പാരസെറ്റമോള്‍ ഗുളികകളും ഗുണനിലവാര ആശങ്കകള്‍ക്കായി ഫ്‌ലാഗ് ചെയ്തിട്ടുണ്ട്.

Post a Comment

Previous Post Next Post
Join Our Whats App Group