Join News @ Iritty Whats App Group

ബം​ഗ​ളൂ​രു​വി​ൽ ജോ​ലി ത​ട്ടി​പ്പ്: ഇ​ര​ക​ള​ധി​ക​വും മ​ല​യാ​ളി​ക​ൾ; ത​ട്ടി​പ്പു​സം​ഘ​ത്തി​ലും മ​ല​യാ​ളി​ക​ൾ


ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക​യി​ൽ ജോ​ലി വാ​ഗ്ദാ​നം ചെ​യ്തു പ​ണം​ത​ട്ടു​ന്ന സം​ഭ​വ​ങ്ങ​ളി​ൽ ഇ​ര​ക​ളാ​കു​ന്ന​വ​രി​ല​ധി​ക​വും മ​ല​യാ​ളി​ക​ൾ. ‌സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ൾ വ​ഴി പ​ര​സ്യം ന​ൽ​കി​യാ​ണ് മ​ല​യാ​ളി​ക​ൾ ഉ​ൾ​പ്പെ​ടു​ന്ന ത​ട്ടി​പ്പു​സം​ഘം ഉ​ദ്യോ​ഗാ​ർ​ഥി​ക​ളെ കു​ടു​ക്കു​ന്ന​ത്.

സ്വ​കാ​ര്യ​സ്ഥാ​പ​ന​ത്തി​ൽ അ​ക്കൗ​ണ്ട​ന്‍റ് ജോ​ലി ഒ​ഴി​വി​ന്‍റെ പ​ര​സ്യം​ക​ണ്ട് ബം​ഗ​ളൂ​രു​വി​ലെ​ത്തി​യ പാ​ല​ക്കാ​ട് മ​ണ്ണാ​ർ​ക്കാ​ട് സ്വ​ദേ​ശി​യും സു​ഹൃ​ത്തു​ക്ക​ളും ക​ബ​ളി​പ്പി​ക്ക​പ്പെ​ട്ട വാ​ർ​ത്ത​യാ​ണ് ഒ​ടു​വി​ൽ പു​റ​ത്തു​വ​ന്ന​ത്.

ക​ഴി​ഞ്ഞ​മാ​സം 27നാ​ണ് ഇ​വ​ർ ബം​ഗ​ളൂ​രു​വി​ൽ ഇ​ന്‍റ​ർ​വ്യൂ​വി​നെ​ത്തി​യ​ത്. ലോ​ജി​സ്റ്റി​ക് സ്ഥാ​പ​ന​ത്തി​ൽ അ​ക്കൗ​ണ്ട​ന്‍റ് ജോ​ലി​ക്കാ​യി​രു​ന്നു ഇ​ന്‍റ​ർ​വ്യൂ. മ​ല​യാ​ളം സം​സാ​രി​ക്കു​ന്ന​വ​രാ​യി​രു​ന്നു ഓ​ഫീ​സി​ലു​ണ്ടാ​യി​രു​ന്ന​തെ​ന്നു ത​ട്ടി​പ്പി​നി​ര​യാ​യ​വ​ർ പ​റ​ഞ്ഞു .

ഇ​ന്‍റ​ർ​വ്യൂ പാ​സാ​യെ​ന്ന് അ​റി​യി​ച്ച് ജോ​യി​നിം​ഗ് ഫീ​സ് എ​ന്ന പേ​രി​ൽ 3,800 രൂ​പ വീ​തം വാ​ങ്ങി. സെ​പ്റ്റം​ബ​ർ ര​ണ്ടി​നു ജോ​ലി​യി​ൽ പ്ര​വേ​ശി​ക്കാ​നാ​ണ് അ​റി​യി​ച്ച​ത്. പി​ന്നീ​ട് ഫോ​ൺ വി​ളി​ച്ചെ​ങ്കി​ലും ഇ​ന്‍റ​ർ​വ്യു ചെ​യ്ത​വ​ർ എ​ടു​ത്തി​ല്ല. ഒ​ടു​വി​ലാ​ണു ത​ങ്ങ​ൾ ത​ട്ടി​പ്പി​നി​ര​യാ​യെ​ന്ന് ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ​ക്കു മ​ന​സി​ലാ​യ​ത്.

മു​ന്പും ഇ​ത്ത​ര​ത്തി​ലു​ള്ള ത​ട്ടി​പ്പു​ക​ൾ ബം​ഗ​ളൂ​രു​വി​ലു​ണ്ടാ​യി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ​വ​ർ​ഷം കേ​ര​ള​ത്തി​ൽ​നി​ന്നു ജോ​ലി​ക്കെ​ത്തി​യ യു​വാ​ക്ക​ളി​ൽ​നി​ന്ന് 3,000 രൂ​പ വീ​തം വാ​ങ്ങി​യ​ശേ​ഷം വാ​ഗ്ദാ​നം ചെ​യ്ത ജോ​ലി കൊ​ടു​ക്കാ​തെ ക​ബ​ളി​പ്പി​ച്ചി​രു​ന്നു. സ​മാ​ന​മാ​യ ത​ട്ടി​പ്പു​ക​ൾ ഏ​റെ​യു​ണ്ടാ​യി​ട്ടും യു​വാ​ക്ക​ൾ ക​ബ​ളി​പ്പി​ക്ക​പ്പെ​ടു​ന്ന​തു തു​ട​രു​ക​യാ​ണ്.

Post a Comment

Previous Post Next Post
Join Our Whats App Group