Join News @ Iritty Whats App Group

ഇരിട്ടി കല്ലുമുട്ടിയിൽ വയോധികനും പെൺ മക്കളും താമസിക്കുന്ന വീട് ജപ്തി ചെയ്യാൻ ആധാർ ഹൗസിംഗ് ഫിനാൻസ് അധികൃതർ എത്തി; നാട്ടുകാരുടെ നേതൃത്വത്തിൽ തടഞ്ഞു

ഇരിട്ടി കല്ലുമുട്ടിയിൽ വയോധികനും പെൺ മക്കളും താമസിക്കുന്ന വീട് ജപ്തി ചെയ്യാൻ ആധാർ ഹൗസിംഗ് ഫിനാൻസ് അധികൃതർ എത്തി; നാട്ടുകാരുടെ നേതൃത്വത്തിൽ തടഞ്ഞു


ഇരിട്ടി: ഇരിട്ടി കല്ലുമുട്ടിയിൽ വയോധികനും പെൺ മക്കളും താമസിക്കുന്ന വീട് ജപ്തി ചെയ്യാൻ എത്തി; നാട്ടുകാരുടെ നേതൃത്വത്തിൽ തടഞ്ഞു. ആധാർ ഹൗസിംഗ് ഫിനാൻസിന്റെ നേതൃത്വത്തിലാണ് പോലീസിന്റെ സഹായത്തോടെ അധികൃതർ വീട് ജപ്തി ചെയ്യാൻ എത്തിയത്. 

ഇതോടെ എവിടെ പോകുമെന്ന് അറിയാതെ ഇവിടെ താമസിക്കുന്ന കൃഷ്ണനും കൃഷ്ണനും പെണ്മക്കളും പകച്ചു നിന്നു. കൃഷ്ണന്റെ മകൾ ശ്രീജയുടെ പേരിലാണ് ഏത് സമയത്തും നിലം പൊത്താറായ ഈ ഓട് മേഞ്ഞ വീട്.
കൃഷ്ണന്റെ മറ്റൊരു മകൾ ശകുന്തളയുടെ മകന്റെ ഭാര്യക്ക് വിദേശത്ത് പോകുന്നതിനു വേണ്ടിയാണ് 2022ൽ വീടും സ്ഥലവും വെച്ചു ആധാർ ഹൗസിംഗ് ഫിനാൻസിന്റെ കണ്ണൂർ ശാഖയിൽ നിന്നും ലോൺ എടുത്തത്. ഇപ്പോൾ പലിശ സഹിതം 9.5 ലക്ഷം അടക്കാനുണ്ട്. ഇതോടെ ഫിനാൻസ് അധികൃതർ  കോടതി അധികൃതരുടെ സഹായത്തോടെ വീട് ജപ്തി ചെയ്യാൻ എത്തിയത്.

വീട് ജപ്തി ചെയ്യാൻ ഗൃഹനാഥൻ കൃഷ്ണൻ സമ്മതിക്കാതിരുന്നതോടെ അധികൃതർ പോലീസിന്റെ സഹായം തേടുകയായിരുന്നു.

Post a Comment

Previous Post Next Post
Join Our Whats App Group