ഷിരൂർ: ഗംഗാവലി പുഴയിൽ അർജുന് വേണ്ടിയുള്ള തെരച്ചിലിൽ വലിയ വെല്ലുവിളി നേരിട്ടിരുന്നുവെന്ന് ഡൈവിംഗ് ടീമിലെ മലയാളി ജോമോൻ ഏഷ്യാനെറ്റ് ന്യൂസിനോട്. കൊല്ലം സ്വദേശിയാണ് ജോമോൻ. മഴ പെയ്ത് വെള്ളം കലങ്ങിയിരുന്നതിനാൽ ഒന്നും കാണാൻ കഴിഞ്ഞിരുന്നില്ല. അടിയിൽ നിന്ന് കൈ കൊണ്ട് തെരഞ്ഞാണ് ലോറിയുടെ ഭാഗം കണ്ടെത്തിയതെന്ന് ജോമോൻ പറഞ്ഞു. മണ്ണിനടിയിൽ 3 മീറ്റർ ആഴത്തിൽ ചെളിയിൽ പൂണ്ടുപോയ നിലയിലായിരുന്നു ലോറി കിടന്നിരുന്നത്. ലോറി കണ്ടെത്താനായതിൽ ആശ്വാസമുണ്ടെന്നും ജോമോൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഇന്നലെ വൈകുന്നേരം മൂന്നരയോടെയാണ് ഗംഗാവലി പുഴയിൽ നടത്തിയ മൂന്നാം ഘട്ട തെരച്ചിലിനൊടുവിൽ അർജുന്റെ ലോറിയും മൃതദേഹവും കണ്ടെത്തിയത്. ലോറി പുഴയിൽ നിന്ന് കരയിലേക്ക് എത്തിക്കാനുള്ള ശ്രമം തുടരുകയാണ്.
'3 മീറ്റർ ആഴത്തിൽ മണ്ണിനടിയിൽ ചെളിയിൽ പൂണ്ട് ലോറി; കൈ കൊണ്ട് തപ്പിയാണ് കണ്ടെത്തിയത്': ഡൈവര്‍ ജോമോന്‍
News@Iritty
0
Post a Comment