വീട്ടുകാർ പ്രണയം എതിർത്തു, കാമുകനുമായി കേരളത്തിലെത്തിയ വൈറൽ താരം മൊണാലിസ വിവാഹിതയാകുന്നു
വീട്ടുകാര്‍ പ്രണയം എതിര്‍ത്തതോടെ അഭയം തേടി കേരളത്തിലെത്തിയ കുംഭമേള വൈറല്‍ താരം മൊണാലിസ ഭോസ്‌ലെ വിവാഹിതയാകുന്നു. തിരുവനന്തപുരം തമ്പാനൂര്‍ പൊലീസ് സ്റ്റേഷനിലാണ് മൊണാലിസ എത്തിയത്. പൂവാറിനടുത്ത് അരുമാനൂര്‍ നൈനാര്‍ ക്ഷേത്രത്തില്‍ വെച്ചാണ് വിവാഹം. മഹാരാഷ്ട്ര സ്വദേശി ഫര്‍മാന്‍ ഖാനാണ് വരന്‍.
മൊണാലിസ ഭോസ്‌ലെ അഭിനയിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് വിഴിഞ്ഞം പൂവാറില്‍ വെച്ച് നടന്നിരുന്നു. ഈ ചിത്രത്തിലെ തന്നെ നായകനായ യുവാവുമായി ഇവര്‍ പ്രണയത്തിലുമായിരുന്നു. ഇത് വീട്ടുകാര്‍ എതിര്‍ത്തതോടെയാണ് ഇരുവരും തമ്പാനൂര്‍ പൊലീസ് സ്‌റ്റേഷനില്‍ സംരക്ഷണം തേടിയെത്തിയത്.
മൊണാലിസയും യുവാവുമായുള്ള ബന്ധത്തോട് പിതാവടക്കമുള്ള ബന്ധുക്കള്‍ക്ക് താല്‍പ്പര്യമുണ്ടായിരുന്നില്ല. മൊണാലിസയെ ബന്ധുവായ മറ്റൊരു യുവാവിനെക്കൊണ്ട് വിവാഹം കഴിപ്പിക്കണം എന്നായിരുന്നു രക്ഷിതാക്കളുടെ ആവശ്യം. പതിനെട്ട് വയസ് പൂര്‍ത്തിയായതിനാല്‍ യുവതിക്ക് ഇഷ്ടമുള്ള വ്യക്തിക്കൊപ്പം ജീവിക്കാം എന്ന് പൊലീസ് ബന്ധുക്കളെ അറിയിച്ചു. ഇതോടെ വിഷയം ഒത്തുതീര്‍പ്പിൽ എത്തുകയായിരുന്നു
Post a Comment