മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനത്തിന് തൊട്ടുമുൻപ് കോൺഗ്രസ് നേതാവും മുൻ എംഎൽഎയുമായ വിടി ബൽറാം ഫേസ്‌ബുക്കിൽ പങ്കുവെച്ച പോസ്റ്റ് വൈറലാകുന്നു. മുഖ്യമന്ത്രി ഇന്ന് രാവിലെ 11 മണിക്ക് മാധ്യമങ്ങളെ കാണുമെന്ന വാർത്തകൾക്ക് പിന്നലെയാണ് ‘ഇന്ന് 11 മണിക്ക് പറയാൻ പറ്റിയ ചില പഴഞ്ചൊല്ലുകൾ നൽകാമോ?’ എന്ന ചോദ്യവുമായി വിടി ബൽറാം പോസ്റ്റ് പങ്കുവെച്ചത്.
തിരുവനന്തപുരത്ത് ഒരാൾക്ക് വേണ്ടി അർജന്റാണ് എന്ന തലക്കെട്ടിൽ പത്ത് പഴഞ്ചൊല്ലുകളും ബൽറാം പങ്കുവെച്ചിട്ടുണ്ട്. മധ്യമങ്ങളെ കാണുന്നതിനിടയിൽ മുഖ്യമന്ത്രി പിണറായി വിജയൻ പഴഞ്ചോല്ലുകൾ പറയാറുള്ളത് പതിവാണ്. ഇതിനെ പരിഹസിക്കുന്ന തരത്തിലാണ് വിടി ബൽറാമിന്റെ പോസ്റ്റ്.
വിടി ബൽറാമിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്-
ഇന്ന് 11 മണിക്ക് പറയാൻ പറ്റിയ ചില പഴഞ്ചൊല്ലുകൾ നൽകാമോ? തിരുവനന്തപുരത്ത് ഒരാൾക്ക് വേണ്ടിയാണ്. അർജന്റാണ്.
ചില ഉദാഹരണങ്ങൾ:
1. അപ്പം തിന്നാൽ മതി കുഴിയെണ്ണണ്ട
2. ആടറിയുമോ അങ്ങാടി വാണിഭം
3. ആകെ നനഞ്ഞാൽ കുളിരില്ല
4. അക്കരെ ചെല്ലണം, തോണിയും മുങ്ങണം
5. അങ്ങാടിയിൽ തോറ്റാൽ അമ്മയോട്
6. അടി തെറ്റിയാൽ ആനയും വീഴും
7. അട്ടയെ പിടിച്ചു മെത്തയിൽ കിടത്തരുത്
8. അത്താഴം മുടക്കാൻ നീർക്കോലി മതി
9. അമ്മക്ക് പ്രാണവേദന മകൾക്ക് വീണവായന
10. അരമന രഹസ്യം അങ്ങാടിപ്പാട്ട്
Post a Comment