Join News @ Iritty Whats App Group

തുമ്പച്ചെടി തോരന്‍ കഴിച്ചതിന് പിന്നാലെ മരണം; സംഭവത്തില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി പോലീസ്‌

ആലപ്പുഴ; ചേര്‍ത്‌ലയിലെ വീട്ടമ്മയുടെ മരണം തുമ്പച്ചെടുകൊണ്ടുള്ള തോരന്‍ കഴിച്ചല്ലെന്ന് പോലീസ്. മറ്റ് ചില ശാരീരക അസ്വസ്ഥതകള്‍ ഇന്ദുവിന് ഉണ്ടായിരുന്നു. മരണകാരണം അതാകാമെന്നും പോലീസ് പറഞ്ഞു.പോലീസിന്റെ പ്രതികരണഅതേ സമയം പോസ്റ്റമോര്‍്ട്ടം റിപ്പോര്‍ട്ടും രാസപരിശോധന ഫലവും വന്നതിന് ശേഷം കൂടുതല്‍ സ്ഥിരീകരണം ഉണ്ടാകുമെന്നും ചേര്‍ത്തല പോലീസ് പറഞ്ഞു. ഇന്ദുവിന്റെ മരണത്തില്‍ തുമ്പച്ചെടി വില്ലനായെന്ന സംശയമുയര്‍ന്നിരുന്നു.

സംഭവത്തില്‍ പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തിരുന്നു. ചേര്‍ത്തല സ്വദേശി ഇന്ദുവാണ് തുമ്പച്ചെടി കൊണ്ടുള്ള തോരന്‍ കഴിച്ചതിന് പിന്നാലെ മരിച്ചത്. ചേര്‍ത്തല എക്‌സ്‌റേ ജംഗ്ഷന് സമീപം താമസിക്കുന്ന ഇന്ദുവും മറ്റു കുടുംബാംഗങ്ങളും വ്യാഴാഴ്ച രാത്രി തുമ്പ ചെടികൊണ്ടുള്ള തോരന്‍ കഴിച്ചിരുന്നു. പിന്നാലെ ഇന്ദുവിന് ശാരീരിക ബുദ്ധിമുട്ടുകളുണ്ടായി എന്നാണ് വീട്ടുകാര്‍ പറയുന്നത്. ആദ്യം ചേര്‍ത്തലയിലെയും പിന്നീട് നെട്ടൂരിലെയും സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Post a Comment

Previous Post Next Post
Join Our Whats App Group