Join News @ Iritty Whats App Group

സന്നദ്ധപ്രവർത്തകർക്ക് രക്ഷാദൗത്യത്തിന് അനുമതിയില്ല; മാധ്യമങ്ങൾക്കും വിലക്ക്

അങ്കോള > അങ്കോളയിൽ സന്നദ്ധപ്രവർത്തകരുടെ രക്ഷാദൗത്യത്തിന് ഉദ്യോഗസ്ഥർ അനുമതി നിഷേധിച്ചു. അർജുന്റെ ബന്ധു ജിതിന് മാത്രമാണ് മണ്ണിടിച്ചിൽ നടന്ന പ്രദേശത്തേക്ക് പ്രവേശന അനുമതിയുള്ളത്. മണ്ണിടിച്ചിൽ നടന്ന പ്രദേശത്ത് മാധ്യമങ്ങൾക്കും പ്രവേശനം നിഷേധിച്ചു.

കരസേനയും നാവികസേനയും എൻഡ്ആർഎഫും ഇന്ന് സംയുക്തമായി തെരച്ചിൽ നടത്തും. നദീതീരത്ത് നിന്നും ലഭിച്ച സി​​ഗ്നലുകൾ കേന്ദ്രീകരിച്ചാണ് ഇന്ന് രക്ഷാപ്രവർത്തനം നടത്തുന്നത്.

അർജുന്റെ ലോറി കരയിലെ മണ്ണിൽ തന്നെയുണ്ടാകാൻ സാധ്യതയെന്ന് അങ്കോലയിൽ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകുന്ന രഞ്ജിത്ത് ഇസ്രായേൽ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഡ്രില്ലറുകളുൾപ്പെടെ രക്ഷാ ദൗത്യത്തിനാവശ്യമായ ഉപകരണങ്ങൾ ലഭ്യമാക്കണമെന്ന് രഞ്ജിത്ത് ഉദ്യോ​ഗസ്ഥരോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ആവശ്യമായ സഹായങ്ങൾ ലഭിക്കുന്നില്ലെന്നും രഞ്ജിത്ത് ആരോപിച്ചു.

Post a Comment

أحدث أقدم
Join Our Whats App Group