Join News @ Iritty Whats App Group

യാക്കോബായ-ഓര്‍ത്തഡോക്‌സ് പള്ളി തര്‍ക്കം; പള്ളികള്‍ക്ക് മുന്നില്‍ യാക്കോബായ വിശ്വാസികളുടെ പ്രതിഷേധം


പാലക്കാട്:യാക്കോബായ-ഓര്‍ത്തഡോക്സ് പള്ളി തര്‍ക്കത്തിൽ കോടതി വിധിയുടെ അടിസ്ഥാനത്തില്‍ പള്ളികള്‍ ഏറ്റെടുക്കാനുള്ള പൊലീസ് നടപടിക്കെതിരെ പ്രതിഷേധവുമായി യാക്കോബായ വിശ്വാസികള്‍. പള്ളി ഏറ്റെടുത്ത് ഓര്‍ത്തഡോക്സ് വിഭാഗത്തിന് കൈമാറാനുള്ള ഉത്തരവ് നടപ്പാക്കുന്നതിന്‍റെ ഭാഗമായി ഇന്നലെ എറണാകുളത്തും ഇടുക്കിയിലും വിശ്വാസികളുടെ പ്രതിഷേധം ഉണ്ടായിരുന്നു.

ഇതിനുപിന്നാലെയാണ് പാലക്കാടും പള്ളികളില്‍ പ്രതിഷേധവുമായി യാക്കോബായ വിശ്വാസികള്‍ രംഗത്തെത്തിയത്. പള്ളികളുടെ ഗേറ്റുകള്‍ക്ക് മുമ്പിലാണ് പ്രതിഷേധം.പാലക്കാട് വടക്കഞ്ചേരിയിലെ പള്ളികൾക്ക് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ് വിശ്വാസികള്‍. വടക്കഞ്ചേരി മേഖലയില്‍ മംഗലംഡാം, ചെറുകുന്നം, എരുക്കും ചിറ പള്ളികളിലാണ് പ്രതിഷേധം. കോടതി വിധി നടപ്പാക്കുമെന്ന വിവരത്തെ തുടർന്ന് സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള വിശ്വാസികൾ അതിരാവിലെ തന്നെ പള്ളിയിൽ എത്തുകയായിരുന്നു. പള്ളി തര്‍ക്കത്തിൽ ഓര്‍ത്തഡോക്സ് വിഭാഗത്തിന് അനുകൂലമായാണ് ഹൈക്കോടതി വിധി.

Post a Comment

أحدث أقدم
Join Our Whats App Group