Join News @ Iritty Whats App Group

മലയാളികൾക്കും വൻ തിരിച്ചടി, കർണാടകയിൽ സ്വകാര്യമേഖലയിൽ കന്നഡ സംവരണം വരുന്നു; ബില്ലിന് മന്ത്രിസഭയുടെ അംഗീകാരം

ബംഗ്ളൂരു : കർണാടകയിൽ സ്വകാര്യ തൊഴിൽ മേഖലയിൽ കന്നഡ സംവരണം വരുന്നു. സ്വകാര്യസ്ഥാപനങ്ങളിൽ കർണാടക സ്വദേശികൾക്ക് സംവരണം നൽകുന്ന ബില്ലിന് മന്ത്രിസഭ അംഗീകാരം നൽകി. കർണാടകയിലെ വ്യവസായസ്ഥാപനങ്ങളിലും മറ്റ് സ്വകാര്യസ്ഥാപനങ്ങൾക്കുമാണ് സംവരണച്ചട്ടം ബാധകമാകുക. 50% മാനേജ്മെന്‍റ് പദവികളിലും 75% നോൺ മാനേജ്മെന്‍റ് ജോലികളിലും കന്നഡ സ്വദേശികളെ നിയമിക്കണമെന്നാണ് ബില്ലിലെ ശുപാർശ. ഗ്രൂപ്പ് സി, ഡി ക്ലാസ് ജോലികൾക്ക് കർണാടക സ്വദേശികളെ മാത്രമേ നിയോഗിക്കാൻ പാടുളളു എന്നും ബില്ലിലുണ്ട്. പ്യൂൺ, സ്വീപ്പർ മുതലായ ജോലികളാണ് ഗ്രൂപ്പ് സി, ഡി വിഭാഗങ്ങളിലായി തരംതിരിച്ചിട്ടുള്ളത്. ഇപ്പോൾ നടക്കുന്ന നിയമസഭാ സമ്മേളനത്തിൽ ബില്ല് അവതരിപ്പിച്ചേക്കും. കർണാടകയിൽ റജിസ്റ്റർ ചെയ്ത കച്ചവടസ്ഥാപനങ്ങൾക്കും വ്യവസായ സ്ഥാപനങ്ങൾക്കുമാണ് ചട്ടം ബാധകമാകുക.

Post a Comment

أحدث أقدم
Join Our Whats App Group