ഗുരുവായൂർ നഗരസഭയിൽ അള്ളാഹുവിന്റെ പേരില്‍ സത്യപ്രതിജ്ഞ, മുസ്ലിം ലീഗ് കൗണ്‍സിലര്‍മാർക്കെതിരെ പരാതി, അയോഗ്യരാക്കണമെന്ന് ആവശ്യം
തൃശൂര്‍: ഗുരുവായൂര്‍ നഗരസഭയില്‍ അള്ളാഹുവിന്റെ പേരില്‍ സത്യപ്രതിജ്ഞ ചെയ്ത രണ്ട് മുസ്ലിം ലീഗ് കൗണ്‍സിലര്‍മാരെ അയോഗ്യരാക്കണമെന്നാവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി. 15 വാര്‍ഡിലെ അബ്ദുല്‍ റഷീദ് കുന്നിക്കല്‍, 23 വാര്‍ഡിലെ നൗഷാദ് അഹമ്മു എന്നിവര്‍ക്കെതിരെയാണ് കേരള കോണ്‍ഗ്രസ് എം നേതാവ് ആര്‍.എച്ച്. അബ്ദുല്‍ സലീമാണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയത്.
സത്യപ്രതിജ്ഞാ നിയമത്തില്‍ നിര്‍ദ്ദേശിച്ചിട്ടുള്ള മാതൃകയില്‍ നിര്‍ദ്ദിഷ്ട സത്യവാചകം ചൊല്ലി അവസാനിപ്പിക്കുമ്പോള്‍ കൗണ്‍സിലര്‍മാര്‍ ദൃഢപ്രതിജ്ഞ ചെയ്യുന്നു' എന്നോ, ഈശ്വര നാമത്തില്‍ അല്ലെങ്കില്‍ 'ദൈവ നാമത്തില്‍ സത്യപ്രതിജ്ഞ ചെയ്യണമെന്നോ ആണ് നിയമം അനുശാസിക്കുന്നതെന്ന് പരാതിയില്‍ പറയുന്നു. ഇത് ലംഘിച്ച് അല്ലാഹുവിന്റെ പേരിലാണ് രണ്ടുപേരും സത്യപ്രതിജ്ഞ ചെയ്തത്. ഹര്‍ജി തീര്‍പ്പാക്കുന്നതുവരെ ഇരുവരെയും കൗണ്‍സില്‍ യോഗങ്ങളില്‍ നിന്ന് മാറ്റി നിര്‍ത്താന്‍ നഗരസഭ സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കണമെന്നും പരാതിയിലുണ്ട്.
إرسال تعليق