Join News @ Iritty Whats App Group

കുത്തിവെപ്പിന് പിന്നാലെ അബോധാവസ്ഥയിലായ യുവതി മരിച്ചു; ജനറൽ ആശുപത്രിക്കെതിരെ ആരോപണം, കേസെടുത്ത് പൊലീസ്

നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ നിന്ന് കുത്തിവെപ്പെടുത്ത് അബോധാവസ്ഥയിലായ യുവതി മരിച്ചു. കാട്ടാക്കട സ്വദേശി കൃഷ്ണ തങ്കപ്പൻ (28) ആണ് മരിച്ചത്. ചികിത്സാ പിഴവാണെന്നാണ് ബന്ധുക്കളുടെ പരാതി. കിഡ്നി സ്റ്റോൺ ചികിത്സയ്ക്കായാണ് യുവതി ആസ്പയത്രിയിൽ എത്തിയത്.

നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ എത്തിയ യുവതിക്ക് ഇഞ്ചക്ഷൻ നൽകിയിരുന്നു. ഇതിന് പിന്നാലെ യുവതി അബോധാവസ്ഥയിലായി എന്നാണ് കുടുംബത്തിൻറെ ആരോപണം. നേരത്തെ ഇവർക്ക് ആസ്മയും അലർജിയും സംബന്ധിച്ച പ്രശ്നങ്ങളുണ്ടായിരുന്നു. ഇതൊന്നും പരിഗണിക്കാതെ കുത്തിവയ്പ്പ് നൽകിയതോടെ രോഗി അബോധാവസ്ഥയിലായെന്നാണ് ബന്ധുക്കളുടെ പരാതി. ആരോഗ്യസ്ഥിതി വഷളായതോടെ മെഡിക്കൽ കോളജിലേക്ക് മാറ്റി. ഇന്ന് രാവിലെ മരണം സംഭവിച്ചു.

നെയ്യാറ്റിൻകര താലൂക്ക് ആശുപത്രിയിലെ ഡോക്ടർക്കെതിരെ പൊലീസ് കേസെടുത്തു. യുവതിയുടെ ഭര്‍ത്താവിന്റെ പരാതിയെ തുടര്‍ന്നാണ് നടപടി. ഈ മാസം 15നാണ് കൃഷ്ണയെ നെയ്യാറ്റിന്‍കര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. യുവതിക്ക് അലര്‍ജി ഉള്‍പ്പെടെയുള്ള പ്രശ്നങ്ങളുണ്ടെന്നും അതിനുള്ള പരിശോധന നടത്താതെ കുത്തിവെപ്പെടുത്തതാണ് പ്രശ്നമായത് എന്നാണ് പ്രാഥമിക നിഗമനം.

Post a Comment

أحدث أقدم
Join Our Whats App Group