Join News @ Iritty Whats App Group

വാട്‌സ് ആപ്പിനും യൂസര്‍ നെയിമോ? ഇനി മൊബൈല്‍ നമ്പര്‍ വേണ്ട, വിപ്ലവത്തിനൊരുങ്ങി മെറ്റ

മെറ്റയുടെ ഉടമസ്ഥതയിലുള്ള വാട്‌സ്ആപ്പില്‍ എഐ ഫീച്ചറിന് പിന്നാലെ ടെക് വിപ്ലവത്തിനൊരുങ്ങുന്നു. ഫോണ്‍ നമ്പര്‍ കൈമാറാതെ തന്നെ വാട്‌സ് ആപ്പില്‍ ചാറ്റ് ചെയ്യാനുള്ള പുതിയ ഫീച്ചറുമായാണ് കമ്പനിയെത്തുന്നത്. ഫോണ്‍ നമ്പരിന്റെ സഹായത്തോടെ സന്ദേശങ്ങള്‍ കൈമാറാനാകുന്നതായിരുന്നു വാട്‌സ് ആപ്പിന്റെ സവിശേഷത.

എന്നാല്‍ ഇനി മുതല്‍ മൊബൈല്‍ നമ്പറിന് പകരം ഉപയോക്താക്കളുടെ ഇഷ്ടാനുസരണം യൂസര്‍ നെയിം സൃഷ്ടിക്കാനാകുന്ന പുതിയ ഫീച്ചറാണ് മെറ്റ അവതരിപ്പിക്കുക. നമ്പറുകള്‍ കൈമാറാതെ തന്നെ മറ്റുള്ളവരുമായി ചാറ്റ് ചെയ്യാന്‍ സാധിക്കുന്നതാണ് യൂസര്‍ നെയിമുകള്‍. ഇത്തരത്തില്‍ യൂസര്‍ നെയിം നിര്‍മ്മിക്കാന്‍ ആവശ്യമായ അപ്‌ഡേറ്റിന്റെ പണിപ്പുരയിലാണ് വാട്‌സ് ആപ്പ്.

അപ്‌ഡേഷന്‍ നിലവില്‍ വന്നാലും മൊബൈല്‍ നമ്പര്‍ ഉപയോഗിക്കുന്നവര്‍ക്ക് തുടര്‍ന്നും അത്തരത്തിലുള്ള സേവനം ലഭിക്കും. മറ്റ് സാമൂഹ്യ മാധ്യമങ്ങളിലേതിന് സമാനമായി ഓരോ ഉപയോക്താക്കള്‍ക്കും വ്യത്യസ്തമായ യൂസര്‍ നെയിമുകളായിരിക്കും വാട്‌സ് ആപ്പിലും. ഒരു ഉപയോക്താവിന്റെ യൂസര്‍നെയിം മറ്റൊരാള്‍ക്ക് ഉപയോഗിക്കാനാവില്ല.

ഉപയോക്താക്കളുടെ സ്വകാര്യതയ്ക്ക് മുന്‍തൂക്കം നല്‍കുന്ന അപ്‌ഡേഷനായിരിക്കും ഇതെന്നാണ് മെറ്റ അവകാശപ്പെടുന്നത്. എന്നാല്‍ പണിപ്പുരയിലുള്ള അപ്‌ഡേഷന്‍ കമ്പനി എപ്പോള്‍ അവതരിപ്പിക്കുമെന്ന കാര്യത്തില്‍ ഇതുവരെ ഔദ്യോഗികമായ വിവരങ്ങളൊന്നും പങ്കുവച്ചിട്ടില്ല.

Post a Comment

أحدث أقدم
Join Our Whats App Group