Join News @ Iritty Whats App Group

വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഓഫീസുകൾക്കും ഉൾപ്പെടെ നാളെ മുഹറം അവധി


തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുഹറം അവധി. മുഹറം അവധിയായി പ്രഖ്യാപിച്ചിരുന്ന ജൂലൈ16 (നാളെ) അവധി പുനക്രമീകരിക്കേണ്ടെന്ന് സർക്കാർ തീരുമാനിച്ചു. ചന്ദ്ര ദർശനപ്രകാരം മുഹറം 10 വരുന്നത് ജൂലൈ 17 നാണ്. എന്നാൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കനത്ത മഴയെ തുടർന്ന് ഇന്ന് അവധിയാണ്.

കനത്ത മഴ തുടരുന്നതിനാൽ നാളത്തെ (ജൂലൈ 16) മുഹറം പൊതു അവധി പുനക്രമീകരിക്കേണ്ടെന്ന് സർക്കാർ തീരുമാനിക്കുകയായിരുന്നു. അതിനാൽ സർക്കാർ സ്ഥാപനങ്ങൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (ജൂലൈ 16) പൊതു അവധിയായിരിക്കും. നേരത്തേ, ബുധനാഴ്ച അവധി നൽകണമെന്നു പാളയം ഇമാം സർക്കാരിന് കത്തു നൽകിയിരുന്നു. ഇതോടെയാണ് അവധി മാറ്റുമെന്ന് തരത്തില്‍ പ്രചാരണമുണ്ടായിരുന്നു.

Post a Comment

أحدث أقدم
Join Our Whats App Group