Join News @ Iritty Whats App Group

അഞ്ചരക്കണ്ടിയില്‍ മതില്‍ തകർന്ന് റോഡിലേക്ക് വീണു; റോഡിലൂടെ പോകുകയായിരുന്ന വിദ്യാർഥികൾ രക്ഷപ്പെട്ടത് അത്ഭുതകരമായി


അഞ്ചരക്കണ്ടിയില്‍ മതില്‍ തകർന്ന് റോഡിലേക്ക് വീണു. റോഡിലൂടെ പോകുകയായിരുന്ന കുട്ടികള്‍ ഓടിമാറിയതിനാല്‍ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു.

രാവിലെ 9.20ഓടെയാണ് സംഭവം. അഞ്ചരക്കണ്ടി പള്ളിയുടെ മതിലാണ് കനത്ത മഴയെ തുടർന്ന് തകർന്നത്. നിരവധി കുട്ടികളും വാഹനങ്ങളും കടന്നുപോകുന്ന റോഡിലേക്കാണ് മതില്‍ വീണത്. 

കണ്ണൂർ ജില്ലയില്‍ ശക്തമായ മഴയാണ് ലഭിക്കുന്നത്. ജില്ലയില്‍ ഇന്ന് ഓറഞ്ച് അലർട്ട് നിലവിലുണ്ട്.

Post a Comment

أحدث أقدم
Join Our Whats App Group