കണ്ണൂർ: നഗരമധ്യത്തിലൂടെ നടന്നു പോകുന്നതിനിടെ 19 കാരിയെ കയറിപ്പിടിച്ച യുവാവ് അറസ്റ്റിൽ. കൊളച്ചേരി പാട്ടയം സ്വദേശി മുഹമ്മദ് അനീസിനെയാണ് (44) ടൗൺ പോലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ വൈകുന്നേരം അഞ്ചരയോടെ പഴയ ബസ് സ്റ്റാൻഡിനു സമീപത്തെ അണ്ടർ ബ്രിഡ്ജിനു സമീപമായിരുന്നു സംഭവം.
യുവതിയുടെ നിലവിളി കേട്ട് ഓടിയെത്തിയ സമീപമുള്ളവർ അനീസിനെ പിടിച്ചു വച്ച് പോലീസിൽ അറിയിക്കുകയും പോലീസ് സ്ഥലത്തെത്തി കസ്റ്റഡിയിലെടുക്കുകയുമായിരന്നവു.യുവതിയുടെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്ത് അറസ്റ്റ് ചെയ്തു.
إرسال تعليق