ഇരിട്ടി: രണ്ടു ദിവസമായി തുടർച്ചയായി പെയ്യുന്ന കനത്ത മഴയിൽ ഉളിയിൽ യൂ പി സ്കൂളിലും പ്രദേശത്തുള്ള 15 ഓളം വീടുകളിലും വെള്ളം കയറി. സ്കൂളിന്റെ അടുക്കളയിലും ക്ലാസ് മുറികളിലും ടോയ്‌ലെറ്റുകളും വെള്ളത്തിൽ മുങ്ങി.
കക്കൂസ് മാലിന്യമടക്കമുള്ള മലിനജലം പാചകം ചെയ്യുന്നിടത്തും കിണറിനു സമീപത്തും കെട്ടിക്കിടക്കുന്നതിനാൽ കുട്ടികളുടെ സുരക്ഷയെ കരുതി കിണറടക്കം ശുചീകരിച്ചതിനു ശേഷം മാത്രമേ സ്കൂൾ തുറന്നു പ്രവർത്തിക്കാവൂ എന്നു അവിടെ എത്തിച്ചേർന്ന ഒരു കൂട്ടം രക്ഷിതാക്കൾ പറഞ്ഞു.
إرسال تعليق