Join News @ Iritty Whats App Group

പ്ല​സ് വ​ൺ ക്ലാ​സു​ക​ൾ ഇ​ന്ന് തു​ട​ങ്ങും; മെ​റി​റ്റി​ല്‍ ഇ​നി അ​വ​ശേ​ഷി​ക്കു​ന്ന​ത് 41,222 സീ​റ്റു​ക​ൾ


തി​രു​വ​ന​ന്ത​പു​രം: ഒ​ന്നാം വ​ർ​ഷ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി ക്ലാ​സു​ക​ൾ ഇ​ന്ന് ആ​രം​ഭി​ക്കും. സം​സ്ഥാ​ന​ത്തെ 2076 സ​ർ​ക്കാ​ർ​എ​യ്ഡ​ഡ്, അ​ൺ എ​യ്ഡ​ഡ് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളു​ക​ളി​ലാ​ണ് പ്ല​സ് വ​ൺ ക്ലാ​സു​ക​ൾ ആ​രം​ഭി​ക്കു​ന്ന​ത്.

2023 ൽ ​ജൂ​ലൈ അ​ഞ്ചി​നും 2022 ൽ ​ഓ​ഗ​സ്റ്റ് 25 നു​മാ​ണ് ക്ലാ​സു​ക​ൾ തു​ട​ങ്ങി​യി​രു​ന്ന​ത്. ഏ​ക​ദേ​ശം 3. 25 ല​ക്ഷം വി​ദ്യാ​ർ​ഥി​ക​ൾ സ്ഥി​ര​പ്ര​വേ​ശ​നം നേ​ടി​യ ശേ​ഷ​മാ​ണ് ക്ലാ​സു​ക​ൾ ആ​രം​ഭി​ക്കു​ന്ന​തെ​ന്ന് വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് അ​റി​യി​ച്ചു. മുഖ്യ അലോട്‌മെന്‍റ് വെള്ളിയാഴ്ച പൂര്‍ത്തിയായി. 

വി​ദ്യാ​ർ​ഥി​ക​ളെ മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ തി​രു​വ​ന​ന്ത​പു​രം കോ​ട്ട​ൺ​ഹി​ൽ സ്കൂ​ളി​ൽ രാ​വി​ലെ ഒ​ൻ​പ​തി​ന് സ്വീ​ക​രി​ക്കും. മെ​റി​റ്റി​ല്‍ ഇ​നി അ​വ​ശേ​ഷി​ക്കു​ന്ന​ത് 41,222 സീ​റ്റു​ക​ളാ​ണ്. ഇ​വ ഉ​ള്‍​പ്പെ​ടു​ത്തി സ​പ്ലി​മെ​ന്‍റററി അ​ലോ​ട്‌​മെ​ന്‍റ് ന​ട​ത്തും.

ഏകജാലകംവഴി മെറിറ്റില്‍ ഇതുവരെ 2,67,920 കുട്ടികളാണ് സ്‌കൂളില്‍ ചേര്‍ന്നിട്ടുള്ളത്. മറ്റുവിഭാഗങ്ങളില്‍ പ്രവേശനം നേടിയവര്‍: സ്‌പോര്‍ട്‌സ് ക്വാട്ട- 4,333, മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ (എം.ആര്‍.എസ്.) 868, കമ്യൂണിറ്റി ക്വാട്ട- 19,251, മാനേജ്‌മെന്‍റ് ക്വാട്ട- 19,192, അണ്‍എയ്ഡഡ്- 10,583. ആകെ- 3,22,147.

Post a Comment

Previous Post Next Post
Join Our Whats App Group