Join News @ Iritty Whats App Group

നൃത്ത പരിശീലനത്തിനിടെ എട്ടാം ക്ലാസ് വിദ്യാര്‍ഥിനി കുഴഞ്ഞുവീണ് മരിച്ചു


കാസര്‍കോട്: നൃത്ത പരിശീലനത്തിനിടെ എട്ടാം ക്ലാസ് വിദ്യാര്‍ഥിനി കുഴഞ്ഞുവീണു മരിച്ചു. കാസര്‍കോട് കിഴക്കേകരയില്‍ രവീന്ദ്രന്റെ മകള്‍ ശ്രീനന്ദയാണ് (13) മരിച്ചത്.

ഇന്നലെ രാത്രിയാണ് സംഭവം. നൃത്ത പരിശീലനത്തിനിടെ കുട്ടി കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ തന്നെ കാഞ്ഞങ്ങാട്ടെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.

കുട്ടിക്ക് നേരത്തെ മറ്റു അസുഖങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. മെഡിക്കല്‍ പരിശോധനയ്ക്ക് ശേഷം മാത്രമേ മരണകാരണം വ്യക്തമാകുകയുള്ളൂ.

Post a Comment

أحدث أقدم
Join Our Whats App Group