Join News @ Iritty Whats App Group

ഹസന്‍ എടുത്ത ചില തീരുമാനങ്ങള്‍ ആലോചനയില്ലാതെ ; ചുമതലയേറ്റതിന് പിന്നാലെ വിമര്‍ശിച്ച് കെ.സുധാകരന്‍


തിരുവനന്തപുരം: കെ. സുധാകരന് പകരമായി താല്‍ക്കാലികമായി കെപിസിസി അദ്ധ്യക്ഷസ്ഥാനം ഏറ്റെടുത്ത എംഎം ഹസന്‍ എടുത്ത ചില തീരുമാനങ്ങളെ വിമര്‍ശിച്ച് കെ. സുധാകരന്‍. ഹസന്‍ എടുത്ത ചില തീരുമാനങ്ങള്‍ ആലോചിക്കാതെയായിരുന്നെന്ന്് സുധാകന്‍ പറഞ്ഞു. എ.കെ. ആന്റണിയെ സന്ദര്‍ശിച്ച ശേഷം രാവിലെ 11 മണിയോടെയാണ് സുധാകരന്‍ ഇന്ദിരാഭവനിലെത്തി ചുമതല വീണ്ടുമേറ്റത്.

അധികാര കൈമാറ്റത്തിന് എംഎം. ഹസന്‍ എത്തിയിരുന്നില്ല. ചുമതല തിരികെ മൈറാന്‍ എത്താതിരുന്ന ഹസനെ സുധാകരന്‍ വിമര്‍ശിക്കുകയും ചെയ്തു. ഹസന്‍ കൂടി എത്തേണ്ടിയിരുന്നെന്നും പറഞ്ഞു. തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സാഹചര്യത്തിലായിരുന്നു സുധാകരന്‍ കെപിസിസി അദ്ധ്യക്ഷസ്ഥാനം താല്‍ക്കാലികമായി ഒഴിഞ്ഞത്. തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ പാര്‍ട്ടി നേൃതത്തെ സമീപിച്ച് സ്ഥാനം തിരിച്ചുപിടിച്ചത്.

എംഎം ഹസനെ കെപിസിസി അദ്ധ്യക്ഷനായി നിയമിച്ചതിന് പിന്നാലെ കെ. സുധാകരനെ മാറ്റി നിര്‍ത്താനുള്ള അവസരമായി പാര്‍ട്ടിക്കുള്ളില്‍ തന്നെ ചിലര്‍ എടുത്തിരുന്നതായും ഇതിനെതിരേ സുധാകരന്‍ കേന്ദ്രനേതൃത്വത്തെ സമീപിച്ച് സമ്മര്‍ദ്ദം ഉണ്ടാക്കി പദവി തിരിച്ചുപിടിക്കുകയായിരുന്നു. തെരഞ്ഞെടുപ്പ് കാരണത്താല്‍ അദ്ധ്യക്ഷ സ്ഥാനത്ത് നിന്നും താല്‍ക്കാലികമായി മാറി നിന്ന സുധാകരന്‍ തെരഞ്ഞെടുപ്പ് കഴിഞ്ഞ് വീണ്ടും അദ്ധ്യക്ഷപദവിയിലേക്ക് എത്താന്‍ നോക്കിയപ്പോള്‍ ഫലം പുറത്തു വരുന്നത് വരെ ഹസന്‍ തുടരട്ടേയെന്ന് മറുപടി കിട്ടുകയായിരുന്നു.

തുടര്‍ന്ന് സുധാകരന്‍ കേന്ദ്രനേതൃത്വത്തെ സമീപിക്കുകയും തന്നെ അപമാനിച്ച് പുറത്താക്കിയാല്‍ കടുത്ത പ്രതികരണം നടത്തേണ്ടി വരുമെന്ന് അറിയിക്കുകയുമായിരുന്നു. ഒടുവില്‍ സംഘടനാ ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ ഇടപെട്ടാണ് സുധാകരന് തിരിച്ചുവരാന്‍ അവസരം ഒരുക്കിയത്. പാര്‍ട്ടിയല്‍ യാതൊരു തര്‍ക്കവുമില്ലെന്നായിരുന്നു നേരത്തേ സുധാകരന്‍ നടത്തിയ പ്രതികരണം.

Post a Comment

أحدث أقدم
Join Our Whats App Group