ഇരിട്ടി : പടിയൂർ ചാളംവയല്‍ കോളനിയിലെ രാജീവിനെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തില്‍ സഹോദരനായ പ്രതി സജീവനായി പോലീസ് അന്വേഷണം ഊർജിതമാക്കി.
ഇന്നലെ രാവിലെ പടിയൂർ വില്ലേജ് ഓഫീസ് ചിലർ കണ്ടതായി പറഞ്ഞെങ്കിലും പോലീസിന് കണ്ടെത്താനായിട്ടില്ല. ഏതെങ്കിലും വാഹനത്തില്‍ കയറി രക്ഷപ്പെട്ടതായിരിക്കുമെന്നാണ് നിഗമനം.
പ്രതി പറശിനിക്കടവിലെത്തിയിട്ടുണ്ടെന്ന വിവരത്തെ തുടർന്ന് പരിശോധന നടത്തിയെങ്കിലും കണ്ടെത്തിയില്ല. അതിർത്തി ചെക്ക് പോസ്റ്റുകളിലും പോലീസ് സ്റ്റേഷനുകളിലും വിവരം കൈമാറിയിട്ടുണ്ട്. തിങ്കളാഴ്ച രാത്രി എട്ടോടെയായിരുന്നു പടിയൂർ ചാളംവയല്‍ കോളനിയിലെ രാജീവൻ മദ്യലഹരിയിലെത്തിയ സഹോദരൻ സജീവന്‍റെ കുത്തേറ്റ് മരിച്ചത്. ഇരുവരും തമ്മിലുണ്ടായ വാക്‌തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസ് പറയുന്നത്.
Post a Comment