Join News @ Iritty Whats App Group

കൊട്ടിയൂർ വൈശാഖാ മഹോത്സവത്തിന് വരവറിയിച്ച്‌ ദൈവത്തെ കാണല്‍ ചടങ്ങ് നടന്നു


ണത്തണ: കൊട്ടിയൂർ വൈശാഖാ മഹോത്സവത്തിന് വരവറിയിച്ച്‌ നടത്തുന്ന ആദ്യ ചടങ്ങായ ദൈവത്തെ കാണല്‍ ചടങ്ങ് മണത്തണ വാകയാട്ട് പൊടിക്കളത്തില്‍ നടന്നു.
ഒറ്റപ്പിലാൻ സ്ഥാനികന്‍റെ കാർമികത്വത്തിലാണ് ദൈവത്തെ കാണല്‍ ചടങ്ങ് നടന്നത്. ഒറ്റപ്പിലാന് പുറമേ ഊരാളന്മാർ മറ്റ് പാരമ്ബര്യ സ്ഥാനികർ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു. 

വൈശാഖ മഹോത്സവത്തിലെ ചിട്ടകളും അളവുകളും ചടങ്ങുകളും കർമങ്ങളും നിശ്ചയിക്കുന്ന പ്രക്കൂഴം നാളിന്‍റെ തലേദിവസമായാണ് ദൈവത്തെ കാണല്‍ ചടങ്ങ് നടത്തിവരാറ്. കൊട്ടിയൂരുമായി ബന്ധപ്പെട്ട 18 പൊടിക്കളങ്ങളാണ് ഉള്ളത്. അതില്‍ ഒന്നാമത്തെതും ഏറ്റവും പ്രധാനപ്പെട്ടതുമായ പൊടിക്കളം ആണ് മണത്തണ വാകയാട്ട്. ഒറ്റപ്പിലാൻ കേളപ്പൻ പണിക്കരാണ് സ്ഥാനികനായി ചടങ്ങ് നടത്തുന്നത്. 

ഈ വർഷത്തെ വൈശാഖ മഹോത്സവത്തിന് മുന്നോടിയായി ഉള്ള പ്രക്കൂഴം ചടങ്ങുകള്‍ 25 ന് കൊട്ടിയൂർ ഇക്കരെ ക്ഷേത്രത്തില്‍ നടക്കും. മേയ് 21 നാണ് നെയ്യാട്ടം. മേയ് 22ന് ഭണ്ഡാരം എഴുന്നള്ളത്ത്.

Post a Comment

أحدث أقدم
Join Our Whats App Group