Join News @ Iritty Whats App Group

ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയിൽ നോട്ടുനിരോധനത്തിന് ശേഷവും കറൻസി വിനിമയം ​ഗണ്യമായി വർധിച്ചതായി റിപ്പോർട്ട്


ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയിൽ നോട്ടുനിരോധനത്തിന് ശേഷവും കറൻസി വിനിമയം ​ഗണ്യമായി വർധിച്ചതായി റിപ്പോർട്ട്. നോട്ട് നിരോധനത്തിനുശേഷം 2016-17 സാമ്പത്തിക വർഷം മുതൽ സമ്പദ്‌വ്യവസ്ഥയിൽ പ്രചരിക്കുന്ന പണത്തിന്റെ അളവ് ഉയർന്നു. ഘട്ടംഘട്ടമായി 2000 രൂപ നോട്ടുകൾ പിൻവലിച്ചെങ്കിലും 2017 മാർച്ചിൽ വിനിമയത്തിലുള്ള കറൻസി 13.35 ലക്ഷം കോടി രൂപയിൽ നിന്ന് 2024 മാർച്ച് അവസാനത്തോടെ 35.15 ലക്ഷം കോടി രൂപയായി ഉയർന്നു. അതായത് 2016 സാമ്പത്തിക വർഷത്തിനു ശേഷം പ്രചാരത്തിലുള്ള പണത്തിന്റെ അളവ് വർധിച്ചത് ഇരട്ടിയിലധികം.

2000 രൂപ നോട്ടുകൾ 2023 മെയ് മാസത്തിലാണ് പിൻവലിക്കാൻ തീരുമാനിച്ചത്. ഇതിലൂടെ 3.56 ലക്ഷം കോടി രൂപ മൂല്യമുള്ള നോട്ടുകളിൽ 97.83 ശതമാനവും ബാങ്കിംഗ് സംവിധാനത്തിലേക്ക് തിരിച്ചെത്തിയെന്നാണ് റിപ്പോർട്ട്.

രാജ്യത്ത് 2016ലാണ് യുപിഐ പണമിടപാട് ആരംഭിച്ചത്. കൊവിഡ് മഹാമാരിയെ തുടർന്ന് ആളുകൾ കറൻസി ഉപയോ​ഗം കുറച്ച് യുപിഐ ഇടപാടുകളിലേക്ക് എത്തുകയായിരുന്നു. എന്നാൽ കറൻസി ഇടപാട് 2024 ഫെബ്രുവരിയിൽ ഒമ്പത് മടങ്ങ് വർദ്ധിച്ച് 18.07 ലക്ഷം കോടി രൂപയായി.

Post a Comment

أحدث أقدم
Join Our Whats App Group