Join News @ Iritty Whats App Group

മട്ടന്നൂർ കോളാരിയിൽ ഉഗ്രശേഷിയുള്ള 9 സ്റ്റീല്‍ ബോംബുകള്‍ പിടികൂടി




മട്ടന്നൂര്‍ കൊളാരിയില്‍ പാടത്ത് ബക്കറ്റില്‍ സൂക്ഷിച്ച നിലയിലാണ് ബോംബുകള്‍ കണ്ടെത്തിയത്.ബോംബ് സ്‌ക്വാഡെത്തി ബോംബുകള്‍ നിര്‍വീര്യമാക്കി.

ബോംബുശേഖരം ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പൊലീസും ബോംബ് സ്വാക്ഡും സ്ഥലത്തെത്തി ഉടനടി ബോംബുകള്‍ കണ്ടെത്തി നിര്‍വീര്യമാക്കുകയായിരുന്നു. ഈ മേഖലയില്‍ ആര്‍എസ്‌എസിന്റെ കാര്യാലയം പ്രവര്‍ത്തിക്കുന്നുണ്ട്. ഇത് ആര്‍എസ്‌എസിന്റെ ശക്തി കേന്ദ്രമാണെന്നും ബോംബ് നിര്‍മാണത്തിന് പിന്നില്‍ ആര്‍എസ്‌എസ് ആണെന്നും സിപിഐഎം ആരോപിച്ചു. എന്നാല്‍ ഇതുവരെ പൊലീസ് ഈ ആരോപണം സ്ഥിരീകരിച്ചിട്ടില്ല. സംഭവത്തില്‍ പൊലീസ് അന്വേഷണം നടന്നുവരികയാണ്.

ബോംബുകള്‍ ഈ അടുത്ത കാലത്ത് തന്നെ നിര്‍മിച്ചതാണെന്നാണ് പൊലീസ് നല്‍കുന്ന വിവരം. ബോംബ് നിര്‍മാണത്തിന് പിന്നില്‍ ആരാണെന്നും ഇവരുടെ ലക്ഷ്യമെന്താണെന്നും കണ്ടെത്താന്‍ പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

Post a Comment

أحدث أقدم
Join Our Whats App Group