Join News @ Iritty Whats App Group

ഭാരത് അരി പാക്കറ്റില്‍ ബിജെപി സ്ഥാനാര്‍ഥിയുടെ ചിത്രം; അരി വിതരണം നിർത്തിവെച്ച് കലക്ടര്‍


പാലക്കാട് കൊടുമ്പില്‍ ബിജെപി സ്ഥാനാര്‍ഥിയുടെ ചിത്രം പാക്കറ്റില്‍ വെച്ച് ഭാരത് അരിയുടെ വിതരണം. തിരഞ്ഞെടുപ്പ് ചട്ടംലംഘനം കാട്ടി സിപിഎം നേതൃത്വം ജില്ലാ കലക്ടര്‍ക്ക് പരാതി നല്‍കി. ഇതിന് പിന്നാലെ അരിവിതരണം നിര്‍ത്തി വയ്ക്കാന്‍ ജില്ലാ കലക്ടര്‍ ഉത്തരവിട്ടു.

രാവിലെ എട്ടുമണിക്ക് അരി വിതരണം ചെയ്യുന്നതായി ബിജെപിയുടെ സമൂഹമാധ്യമ ഗ്രൂപ്പുകളിലാണ് പ്രചാരണം നടന്നത്. ഇതനുസരിച്ച് സ്ഥലത്തെത്തിയവര്‍ക്കാണ് പാലക്കാട് നിയോജക മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ഥി സി കൃഷ്ണകുമാറിന്‍റെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ചിത്രം പതിച്ച പാക്കറ്റുകളില്‍ ഭാരത് അരി ലഭിച്ചതെന്നും സിപിഎമ്മിന്‍റെ പരാതിയില്‍ പറയുന്നു.

Post a Comment

أحدث أقدم
Join Our Whats App Group