ഇരിട്ടി: താലൂക്കാശുപത്രിക്ക് ആര്‍ദ്രം പദ്ധതിയില്‍ സംസ്ഥാന സര്‍ക്കാര്‍ നിര്‍മിക്കുന്ന ബഹുനില കെട്ടിട സമുച്ചയത്തിന് ടെൻഡറായി.
കിഫ്‌ബി ഫണ്ടില്‍ 64 കോടി രൂപ മുതല്‍ മുടക്കില്‍ ആറ് നില കെട്ടിടമാണ് ആശുപത്രിക്ക് വേണ്ടി പുതുതായി നിര്‍മിക്കുന്നത്. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്‌ട് സൊസൈറ്റിയാണ് നിര്‍മാണ കരാര്‍ ഏറ്റെടുത്തത്. ടെൻഡര്‍ നടപടികള്‍ പൂര്‍ത്തീകരിച്ച് യു.എല്‍.സി.സി ലെറ്റര്‍ ഓഫ് ആക്സപ്‌റ്റൻസ് കൈപ്പിറ്റി. പ്രവൃത്തി രണ്ട് മാസത്തിനകം തുടങ്ങും. കെ.എസ്.ഇ.ബിയാണ് കെട്ടിട നിര്‍മാണത്തിന്റെ കണ്‍സല്‍ട്ടൻസി. താലൂക്കാശുപത്രി പരിസരത്തുണ്ടായിരുന്ന പഴകിപ്പൊളിഞ്ഞ സ്റ്റാഫ് ക്വാര്‍ട്ടേഴ്‌സുകള്‍ നിലനിന്ന സ്ഥലം കൂടി ഉപയോഗപ്പെടുത്തിയാണ് ആശുപത്രിക്ക് ഹൈടെക്ക് കെട്ടിടം നിര്‍മിക്കുക. പഴയ ക്വാര്‍ട്ടേഴ്‌സുകള്‍ ഇതിനായി നേരത്തേ പൊളിച്ചു നീക്കി. ആധുനിക നിലവാരത്തില്‍ ഉയരുന്ന ആശുപത്രിയിലേക്ക് ഇരിട്ടി നേരമ്ബോക്ക് വഴിയുള്ള റോഡ് ആശുപത്രിവരെ വീതി കൂട്ടി നവീകരിക്കാനുള്ള പ്രവര്‍ത്തനത്തിനും ജനകീയ കര്‍മസമിതി നേതൃത്വത്തില്‍ തുടക്കമായി. ആറു നില കെട്ടിടം പൂര്‍ത്തിയാവുന്നതോടെ മലയോരത്തെ വിപുല സൗകര്യങ്ങളുള്ള മികച്ച സര്‍ക്കാര്‍ ആശുപത്രിയായി താലൂക്കാശുപത്രി മാറുമെന്ന പ്രതീക്ഷയിലാണ് മലയോരം.
Post a Comment