Join News @ Iritty Whats App Group

‘മുഖ്യമന്ത്രിയെ ഭയപ്പെടുത്താനുള്ള ഭീഷണി, അന്വേഷണം അന്തർധാരയിൽ അവസാനിക്കും’; കെ മുരളീധരൻ


മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയുടെ കമ്പനിക്കെതിരായ കേന്ദ്ര അന്വേഷണം മുഖ്യമന്ത്രിയെ ഭയപ്പെടുത്താനുള്ള ഭീഷണിയാണെന്ന് കോൺഗ്രസ് എംപി കെ മുരളീധരൻ. കേന്ദ്ര ഏജൻസികളുടെ കേരളത്തിലെ അന്വേഷണം എത്രമാത്രം മുന്നോട്ടു പോകുമെന്നുള്ളത് ഇവർ തമ്മിലുള്ള അന്തർധാരയെ ആശ്രയിച്ചിരിക്കും. ഇപ്പോഴത്തെ നടപടി ഒത്തുതീർപ്പിന്റെ ഭാഗമാകാമെന്നും കെ മുരളീധരൻ പറഞ്ഞു.

‘കേന്ദ്ര ഏജൻസികളുടെ കേരളത്തിലെ അന്വേഷണം എത്രമാത്രം മുന്നോട്ടു പോകുമെന്നുള്ളത് ഇവർ തമ്മിലുള്ള അന്തർധാരയെ ആശ്രയിച്ചിരിക്കും. ഞങ്ങൾ ഇതിൽ വലിയ ആവേശം കാണിക്കുന്നില്ല. കാരണം കേന്ദ്ര ഏജൻസികളൊക്കെ സെക്രട്ടേറിയറ്റിൽ കയറേണ്ട സമയം കഴിഞ്ഞു. പക്ഷേ ഇപ്പോ കേറും, ഇപ്പോ കേറും എന്നു പറയുന്നതല്ലാതെ കയറുന്നില്ല’ മുരളീധരൻ പറഞ്ഞു.

ഒത്തുതീർപ്പിന്റെ ഭാഗമായാണ് ഈ പ്രവർത്തനം ഒക്കെ കാണുന്നത്. സമ്മർദത്തിനു വഴങ്ങിയില്ലെങ്കിൽ ശരിക്കും കയറുമെന്ന ഭീഷണിയാണിത്. ഇതു കാണുമ്പോൾ മുഖ്യമന്ത്രി ഭയപ്പെടുകയും ചെയ്യും. അതുകൊണ്ട് തന്നെ ഇതൊരു അന്തർധാരയിൽ അവസാനിക്കുമെന്നാണു പ്രതീക്ഷിക്കുന്നതെന്നും കെ മുരളീധരൻ പറഞ്ഞു.

Post a Comment

Previous Post Next Post
Join Our Whats App Group