ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള ബി ജെ പി സ്ഥാനാര്‍ത്ഥിപട്ടികക്ക് ഏകദേശ രൂപമായി. വയനാട്ടില്‍ രാഹുല്‍ഗാന്ധിക്കെതിരെ ശോഭാ സുരേന്ദ്രനും, എറണാകുളത്ത് ഏ കെ ആന്റെണിയുടെ മകന്‍ അനില്‍ ആന്റെണിയും മല്‍സരിക്കുമെന്നാണ് സൂചന. ചാലക്കുടിയില്‍ മുന്‍ ഡി ജി പി ജേക്കബ് തോമസ് സ്ഥാനാര്‍ത്ഥിയമാകുമെന്നും ബി ജെ പി വൃത്തങ്ങള്‍ സൂചന നല്‍കുന്നു.
പത്തനം തിട്ടയില്‍ പി സി ജോര്‍ജ്ജിനെ മല്‍സരിപ്പിക്കാനാണ് ബി ജെ പി ആഗ്രഹിക്കുന്നത്. വയനാട് സീറ്റ് ബി ഡി ജെ എസില്‍ നിന്നും ഏറ്റെടുത്ത് അവിടെ ബി ജെപി സ്ഥാനാര്‍ത്ഥി തന്നെ മല്‍സരിക്കുമെന്നാണ് പാര്‍ട്ടി സൂചന നല്‍കുന്നത്. അവിടെ ശോഭാ സുരേന്ദ്രനാണ് ആദ്യ പരിഗണന. അവര്‍ മല്‍സരിച്ചില്ലങ്കില്‍ പി കെ കൃഷ്ണദാസ് മല്‍സരിക്കും.
തിരുവനന്തപുരത്ത് വിദേശകാര്യമന്ത്രി ജയശങ്കറോ, ധനകാര്യമന്ത്രി നിര്‍മലാ സീതാരാമനോ മല്‍സരിക്കുമെന്നാണ് ഇപ്പോള്‍ അറിയുന്നത്. തിരുവനന്തപുരം സീറ്റിനെക്കുറിച്ച് ബി ജെപി നേതൃത്വം മനസുതുറന്നിട്ടില്ല. തൃശൂരില്‍ സുരേഷ് ഗോപിയും, ആറ്റിങ്ങലില്‍ കേന്ദ്രമന്ത്രി വി മുരളീധരനും മല്‍സരിക്കുമെന്നുറപ്പായി കഴിഞ്ഞു. കോഴിക്കോട് എം ടി രമേശും, കാസര്‍കോട് പ്രകാശ് ബാബു , രവീശതന്ത്രി എന്നിവരിലാരെങ്കിലും കാസര്‍കോടും, പ്രഫുല്‍കൃഷ്ണന്‍ കണ്ണൂരുംമല്‍സിക്കുമെന്ന സൂചനയാണ് ആദ്യഘട്ടത്തില്‍ പാര്‍ട്ടി നല്‍കുന്നത്.
ആലപ്പുഴ, മാവേലിക്കര,ഇടുക്കി മണ്ഡലങ്ങള്‍ ബി ഡി ജെ എസിന് നല്‍കാനാണ് ബി ജെ പി തിരുമാനിച്ചിരിക്കുന്നതെന്നറിയുന്നു. അങ്ങിനെ വന്നാല്‍ ആലപ്പുഴമണ്ഡലത്തില്‍ തുഷാര്‍ വെള്ളാപ്പളളി മല്‍സരിക്കും.
إرسال تعليق