Join News @ Iritty Whats App Group

സുരക്ഷാവീഴ്ച പാര്‍ലമെന്റില്‍ ഉന്നയിക്കാന്‍ പ്രതിപക്ഷം ; അമിത്ഷായുടെ പ്രസ്താവന ആവശ്യപ്പെടും


അതീവ സുരക്ഷാസന്നാഹങ്ങള്‍ മറികടന്നാണ് പുതിയ സഭാമന്ദിരത്തില്‍ യുവാക്കള്‍ കടന്നുകയറി പ്രതിഷേധിച്ച സംഭവത്തില്‍ സുരക്ഷാവീഴ്ച പാര്‍ലമെന്റില്‍ ഉന്നയിക്കാന്‍ പ്രതിപക്ഷം. പാര്‍ലമെന്റില്‍ അമിത്ഷായുടെ പ്രസ്താവന ആവശ്യപ്പെടും. രാഷ്ട്രപതിയെ കാണാനും പ്രതിപക്ഷം നീക്കം നടത്തുന്നുണ്ട്. പാര്‍ലമെന്റ് സുരക്ഷയ്ക്കുള്ള കൂടുതല്‍ ഉപകരണങ്ങള്‍ വാങ്ങാന്‍ ടെന്‍ഡര്‍ ക്ഷണിച്ച ആഴ്ചയില്‍ തന്നെയാണ് അതിക്രമം ഉണ്ടായിരിക്കുന്നത്. സര്‍ക്കാര്‍ നയങ്ങളോടുള്ള എതിര്‍പ്പാണ് പ്രതിഷേധത്തിന് കാരണം എന്നാണ് പ്രതികളുടെ മൊഴി.

കസ്റ്റഡിയില്‍ എടുത്തിതിന് പിന്നാലെ ഇന്ന് പുലര്‍ച്ചെ മൂന്ന് മണിവരെ പ്രതികളെ ചോദ്യം ചെയ്തിരുന്നു. എന്നാല്‍ ഭഗത് സിങിനെ പോലെ ഭരണകൂടത്തിന് മറുപടി നല്‍കാനാണ് ശ്രമിച്ചത് എന്നാണ് ഇവര്‍ മറുപടി നല്‍കിയിരിക്കുന്നത്. അന്വേഷണം പൂര്‍ണ്ണമായി ഡല്‍ഹി പൊലീസ് സെപ്ഷ്യല്‍ സെല്ലിന് കൈമാറും. പ്രതികള്‍ക്കെതിരേ യുഎപിഎ ചുമത്തയിട്ടുണ്ട്. വന്‍ സുരക്ഷാ വീഴ്ചയുടെ ഞെട്ടലിലാണ് രാജ്യം. ക്രിമിനല്‍ ഗൂഢാലോചന, അതിക്രമിച്ച് കടക്കല്‍ അടക്കം വകുപ്പുകള്‍ പ്രതികള്‍ക്കെതിരെ.

തീവ്രവാദ സംഘടനകള്‍ക്കോ വിഘടനവാദ സംഘടനകള്‍ക്കോ പ്രതിഷേധക്കാരുമായി ബന്ധമില്ല എന്ന പ്രാഥമിക നിഗമനത്തിലാണ് അന്വേഷണ സംഘം. തീവ്രവാദ സംഘടനകളുടെ സാന്നിധ്യം ഉള്‍പ്പെടെയുള്ള സാധ്യതകള്‍ ഇനിയും അന്വേഷണസംഘങ്ങള്‍ തള്ളിക്കളഞ്ഞിട്ടില്ല. സുരക്ഷാ വീഴ്ചയില്‍ ആഭ്യന്തരമന്ത്രി മറുപടി നല്‍കണമെന്ന് ആവശ്യം ഉന്നയിച്ച പാര്‍ലമെന്റിന്റെ ഇരു സഭകളിലും ഇന്നും പ്രതിപക്ഷം പ്രതിഷേധിക്കും.

Ads by Google

Post a Comment

أحدث أقدم
Join Our Whats App Group